മമ്മൂട്ടി ചിത്രത്തിന്‍റെ പോസ്റ്ററൊട്ടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ! കാണൂ!
Recommended Video

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. പരസ്പര പൂരകങ്ങളായി തുടരുകയാണ് ഇരുതാരങ്ങളും. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഏകദേശം ഒരേസമയത്താണ് ഇരുവരും സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലന്‍മാരായി തുടക്കം കുറിച്ച് പിന്നീട് നായകനിരയിലേക്കുയര്‍ന്ന ഇരുവര്‍ക്കും മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമാനതകളുള്ള സിനിമാജീവിതമാണ് ഇരുവരുടേതും. ഇവര്‍ക്ക് പിന്നാലെ തന്നെ മക്കളും സിനിമയിലേക്കെത്തിയെന്നുള്ളതാണ് മറ്റൊരു സമാനത. താരങ്ങള്‍ തമ്മില്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്.
മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായി തുടരുകയാണെങ്കിലും ഇവരുടെ ഫാന്‍സ് പ്രവര്‍ത്തകര്‍ പലപ്പോഴും ഇത് മറക്കാറുണ്ട്. ഒരേ സമയത്ത് സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ പോരടിക്കാറുണ്ട്. ബോക്‌സോഫീസിലെ താരപോരാട്ടത്തിനിടയില്‍ താരങ്ങളുടെ സൗഹൃദത്തെക്കുറിച്ചൊക്കെ ആരാധകര്‍ ഓര്‍ക്കാറില്ല. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലെല്ലാം ഫാന്‍സ് വ്യത്യാസമില്ലാതെയാണ് ഇവര്‍ ഇടപെടലുകള്‍ നടത്തിയത്. ഒടിയന്‍ റിലീസിലെ ഹര്‍ത്താലിനെ അവഗണിക്കാനും പോസ്റ്റര്‍ കീറിയപ്പോഴുമൊക്കെ അത് പ്രകടമായാണ്. ഇപ്പോഴിതാ മറ്റൊരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

പേരന്‍പിന് പിന്തുണ
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പേരന്‍പ് തിയേറ്ററുകളിലേക്കെത്തിയത്. റോട്ടര്‍ഡാം, ഐഎഫ്എഫ് ഐ തുടങ്ങിയ മേളകളില്‍ മാറ്റുരച്ചിരുന്നു ഈ ചിത്രം. റിലീസിന് മുന്‍പ് തന്നെ നിരൂപകപ്രശംസ നേടിയ സിനിമ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളും അവളുടെ പിതാവും തമ്മിലുള്ള ബന്ധത്തിന്‍രെ കഥയുമായാണ് ഇത്തവണ മമ്മൂട്ടിയെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്കെത്തിയ മെഗാസ്റ്റാറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പോസ്റ്ററൊട്ടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത പേരന്‍പിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ ഫാന്‍സും രംഗത്തെത്തിയിരുന്നു. സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന ഫാന്‍സുകാരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്തുണയുമായി ആരാധകരും എത്തിയിരുന്നു. ഇടയ്ക്ക് മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി പോരടിക്കുമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടി ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍.

കൈയ്യടിയുമായി സോഷ്യല്‍ മീഡിയ
മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിനിമയ്ക്ക് ആവശ്യമെന്നും താരപദവി നോക്കാതെ തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നും എന്നും നല്ല സിനിമകളെ പിന്തുണയ്ക്കണമെന്നുമൊക്കെയാണ് കമന്റുകള്‍. നിരവധി പേരാണ് പോസ്റ്ററൊട്ടിക്കുന്ന ചിത്രം ഷെയര്‍ ചെയ്തത്. ട്രോളര്‍മാരും ഈ ചിത്രത്തെ സ്വീകരിച്ചിരുന്നു.

കീറിയവരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?
ഒടിയന്‍ സിനിമ റിലീസ് ചെയ്ത് ആദ്യദിനം പിന്നിടുന്നതിനിടയിലായിരുന്നു ചെരിപ്പ് മാല തൂക്കിയും പോസ്റ്റര്‍ വലിച്ച് കീറിയും ചിലര്‍ പ്രതിഷേധിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. നേരത്തെ പോസ്റ്റര്‍ കീറിയ ആളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും പുതിയ പോസ്റ്റര്‍ ഒട്ടിപ്പിക്കുകയും ചെയ്തിരുന്നു. ചെരിപ്പ് മാല തൂക്കിയവര്‍ പാലഭിഷേകം നടത്തുന്ന കാഴ്ചയും കണ്ടിരുന്നു.

സഹായിച്ചും പിന്തുണച്ചും
സഹായിച്ചും പിന്തുണച്ചുമാണ് താരങ്ങള്‍ മുന്നേറുന്നത്. തങ്ങളുടെ ആരാധകരാണെന്നവകാശപ്പെട്ട് ചിലര്‍ നടത്തുന്ന മോശം പ്രവര്‍ത്തനങ്ങളെ താരങ്ങള്‍ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. കസബ വിവാദത്തില്‍ മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ചില സിനിമകള്‍ക്കായി ഒരുമിച്ചും അതിഥി താരമായുമൊക്കെ ഇവരെത്താറുണ്ട്.

പ്രണവിന് പിന്തുണ
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്നതിന് മുന്നോടിയായി മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നു. സകുടുംബമായിരുന്നു മോഹന്‍ലാല്‍ എത്തിയത്. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആദിയുടെ റിലീസിന് പിന്തുണ ്‌റിയിച്ച് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.


Click it and Unblock the Notifications











