twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ഫാന്‍സിന് അനീഷ് 'റിയല്‍ അളിയന്‍'

    By Lakshmi
    |

    നാടകരംഗത്തുനിന്നും വന്ന അനീഷ് ജി മേനോന്‍ ദൃശ്യം എന്ന ചിത്രത്തിന് മുന്നേ തന്നെ സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ ദൃശ്യത്തിലൂടെയാണ് അനീഷ് എന്ന താത്തെ നാലാളുകള്‍ തിരിച്ചറിഞ്ഞത്. വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ദൃശ്യത്തില്‍ അനീഷ് ചെയ്ത മോഹന്‍ലാലിന്റെ അളിയന്‍ കഥാപാത്രം ക്ലിക്കായി.

    പിന്നീട് എല്ലാവരും അളിയന്‍ എന്നാണ് അനീഷിനെ വിളിയ്ക്കുന്നത്. രാഷ്ട്രീയക്കാരനായ അളിയന്‍ വേഷത്തില്‍ അനീഷ് തിളങ്ങിയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇപ്പോഴും മോഹന്‍ലാലിന്റെ ആരാധകര്‍ തന്നെ ലാലേട്ടന്റെ ഒറിജിനല്‍ അളിയനായിത്തന്നെയാണ് കാണുന്നതെന്ന് അനീഷ് പറയുന്നു. ഇതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും അനീഷ് പറയുന്നു.

    mohanlal-aneesh

    ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം പെരുച്ചാഴിയെന്ന ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. പെരുച്ചാഴിയിലെ തന്റെ വേഷം അത്യാവശ്യം കോമഡി ടച്ചുള്ളതാണെന്ന് അനീഷ് പറയുന്നു.

    വളരെ ചെറിയ വേഷങ്ങളാണെങ്കിലും അതിന് ഒരു ഐഡന്റിറ്റി വേണമെന്നകാര്യം എനിയ്ക്ക് നിര്‍ബ്ബന്ധമാണ്. ഏത് റോളിനായി ക്ഷണം ലഭിക്കുമ്പോഴും ഞാനക്കാര്യം ശ്രദ്ധിക്കാറുണ്ട്- അനീഷ് പറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ടമാര്‍ പടാര്‍, ദിലീപിന്റെ വില്ലാളി വീരന്‍, ഏഞ്ചല്‍സ് എന്നീ പുത്തന്‍ ചിത്രങ്ങളിലെല്ലാം അനീഷ് അഭിനയിക്കുന്നുണ്ട്.

    English summary
    Actor Aneesh G Menon, who played Mohanlal's brother-in-law in the hit movie Drishyam, is turning a busy bee in M-Town
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X