»   » കേരളം മുഴുവന്‍ നോക്കുന്നു-മീശ പിരിച്ച ലാലിനെ

കേരളം മുഴുവന്‍ നോക്കുന്നു-മീശ പിരിച്ച ലാലിനെ

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലെ തെരുവോരങ്ങളിലെല്ലാം ഇപ്പോള്‍ താരരാജാവ് നിറഞ്ഞുനില്‍ക്കുകയാണ്. മീശ പിരിച്ചു നില്‍ക്കുന്ന താരരാജാവിനെ കാണാന്‍ മലയാളികള്‍ വീണ്ടും കൊതിക്കുകയാണ്. അതെ, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹത്തിന്റെ മോഹന്‍ലാല്‍ മീശ പിരിച്ചുനില്‍ക്കുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ കേരളത്തിലെ തെരുവോരങ്ങളിലെല്ലാം നിറഞ്ഞുകഴിഞ്ഞു. അതോടെ ചിത്രത്തെക്കുറിച്ച് പ്രേക്ഷകരില്‍ പ്രതീക്ഷയും വര്‍ധിച്ചു. ആറാംതമ്പുരാനും നരനും നരസിംഹവും പോലെ ലാല്‍ മീശ പിരിച്ചുനില്‍ക്കുകയാണ് ലോഹത്തില്‍.

ലോഹം രാജു. അതാണ് ലോഹത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. രാവണപ്രഭുവിനു ശേഷം ലാലും രഞ്ജിത്തുമൊരുക്കുന്ന ത്രില്ലറിലൂടെ രഞ്ജിത്ത് വീണ്ടും പഴയ ഹിറ്റ് ഫോര്‍മുലയിലേക്കു തിരിച്ചെത്തുകയാണ്. ദേവാസുരവും ആറാംതമ്പുരാനും നരസിംഹവും രാവണപ്രഭുവുമെല്ലാം എഴുതിയ പേനയില്‍ നിന്ന് വര്‍ധിത വീര്യത്തോടെ എത്തുകയാണ് ലോഹം രാജു.


mohanlal

ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക. ജയന്തി എന്നാണ് ആന്‍ഡ്രിയയുടെ കഥാപാത്ത്രിന്റെ പേര്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദീഖ്, അജ്മല്‍, നിരഞ്ജന എന്നിവര്‍ പ്രധാന വേഷം ചെയ്യുന്നു. ഒരുദിവസം നഗരത്തില്‍ നടക്കുന്ന കഥയാണിതില്‍ ഉള്ളത്. എങ്കിലും ഫഌഷ്ബാക്കിലൂടെയ കുറേഭാഗങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.


കാമറാമാന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ്. കുമാര്‍ സ്വതന്ത്ര കാമറാമാന്‍ ആയി ഇതിലൂടെ അവതരിക്കുന്നു. മാടമ്പിക്കു ശേഷം അജ്മലും ലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.


കുറച്ചുവര്‍ഷമായി കച്ചവട സിനിമകള്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്ന രഞ്ജിത്ത് വീണ്ടും അതേട്രാക്കിലേക്കു വരികയാണിവിടെ. മലയാളികള്‍ രഞ്ജിത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചിത്രമാണിത്. സ്പിരിട്ട് ആയിരുന്നു ലാലും രഞ്ജിത്തും അവസാനമായി ഒന്നിച്ച ചിത്രം.

English summary
Mohanlal fans waiting for Loham with high expectation

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam