»   » ബൊമ്മയെ വെച്ച് സംഘട്ടനരംഗം വിവാദവും ചിത്രങ്ങളും, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് സംവിധായകന്‍

ബൊമ്മയെ വെച്ച് സംഘട്ടനരംഗം വിവാദവും ചിത്രങ്ങളും, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് സംവിധായകന്‍

Posted By: Nihara
Subscribe to Filmibeat Malayalam

ആദ്യമായി നൂറുകോടി ക്ലബിലെത്തിയ ചിത്രമായ പുലിമുരുകന്റെ സാങ്കേതിക മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രത്തില്‍ മോഹന്‍ലാലും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അതിസാഹസികമായാണ് ചിത്രീകരിച്ചതെന്ന് അണുയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ബൊമ്മയെ വെച്ചാണ് ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് സാധൂകരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ചാണ് ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്തതെന്ന് നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ ബൊമ്മയോടൊപ്പം മോഹന്‍ലാലും സംഘവും നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സീനുകള്‍ ബൊമ്മയെ വെച്ചാണ് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പുലിമുരുകന്‍ ഡ്യൂപ്പ് വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് വിശദീകരണവുമായി സംവിധായകനായ വൈഖാഖ് രംഗത്തെത്തിയിട്ടുള്ളത്.

ഷൂട്ട് ആരംഭിക്കുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പ്

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളത് കടുവയുടെ ഡമ്മിയാണ്. ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് ക്യാമറയുടെ ആംഗിളും കടുവയുടെ അകലവുമൊക്കെ അറിയാനാണ് ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമൊക്കെയുള്ള ഡമ്മി കടുവയെ നിര്‍മ്മിച്ചത്.

ചിത്രീകരണ സമയത്ത് മികച്ച റിസല്‍ട്ട് ലഭിക്കാന്‍ വേണ്ടി ചെയ്തത്

ചിത്രീകരണ സമയത്ത് മികച്ച റിസല്‍ട്ട് ലഭിക്കാന്‍ വേണ്ടി മുന്‍കൂട്ടി നടത്തിയ തയ്യാറെടുപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സാങ്കേതിക രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണിത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കടുവയുടെ ഒരു ബൊമ്മയല്ലേ കാണുന്നത്. അതുപയോഗിച്ച് എങ്ങനെയാണ് സിനിമയില്‍ കണ്ടതുപോലെ മൂവ്‌മെന്റ് സാധ്യമാവുകയെന്നും സംവിധായകന്‍ ചോദിക്കുന്നു.

ഡമ്മി വെച്ചല്ല ചിത്രീകരിച്ചത്

ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ക്യാമറ സെറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇത്തരം തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയാണ് ഡമ്മി നിര്‍മ്മിച്ചത്.

ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്

പുലിമുരുകന്‍ സിനിമയുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ ആണ് ചിത്രം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കുമെന്നും വൈശാഖ് പറഞ്ഞു.

English summary
Director Vysakh is talking about Pulimurukan fight scene controversy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam