Mohanlal: 'മോഹന്‍ലാല്‍' മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത്, ആശങ്കയോടെ സിനിമാപ്രേമികള്‍!
Recommended Video

മലയാള സിനിമയിലെ അതുല്യ പ്രതിഭയായ മോഹന്‍ലാലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന മോഹന്‍ലാല്‍ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മീനുക്കുട്ടിയായി മഞ്ജു വാര്യരും സേതുമാധവനായി ഇന്ദ്രജിത്തും വേഷമിടുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറലായത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ ഹാസ്യ പ്രധാനമായ ഒരു കഥാപാത്രവുമായി എത്തുന്നത്. മോഹന്‍ലാലിന്റെ ആദ്യ റിലീസായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ റിലീസ് ദിനത്തിലാണ് മീനുക്കുട്ടി ജനിച്ചത്. ജനനം മുതല്‍ തുടങ്ങിയ മോഹന്‍ലാല്‍ ആരാധനയും അതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
മോഹന്‍ലാലിന്റെ സിനിമജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളും ഗാനവുമൊക്കെ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച ടൈറ്റില്‍ സോങ്ങ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ കഥ തന്റേതായിരുന്നുവെന്നും തന്നോട് ചോദിക്കാതെയാണ് സിനിമയാക്കിയതെന്നും ആരോപിച്ച് തിരക്കഥാകൃത്തായ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് താന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ നേരിട്ട് കണ്ട് സംസാരിച്ച് അദ്ദേഹത്തില്‍ നിന്നും അനുമതി നേടിയതിന് ശേഷമാണ് സിനിമയുമായി മുന്നോട്ട് പോയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. റിലീസിന് നാളുകള്‍ ശേഷിക്കും മുന്‍പെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ സിനിമാപ്രേമികള്‍ ആശങ്കാകുലരാണ്.


Click it and Unblock the Notifications











