»   » 'വില്ലന്‍' ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനെ അലട്ടിയ സംശയം? കാണുന്നവര്‍ക്കും സംശയം തോന്നും!

'വില്ലന്‍' ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനെ അലട്ടിയ സംശയം? കാണുന്നവര്‍ക്കും സംശയം തോന്നും!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. റിലീസിനു തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ബുധനാഴ്ച വൈകിട്ടായിരുന്നു. താരങ്ങളും അണിയറ പ്രവര്‍ത്തകരും അടക്കമുള്ള ചടങ്ങില്‍ വെച്ചാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്.

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു, ആര് നേടും?

ദിലീപേട്ടന്‍ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, അവള്‍ അനിയത്തിക്കുട്ടിയെപ്പോലെയാണെന്നും പ്രവീണ

അമ്മയുടെ വിലക്കിന് പുല്ലുവില, സൂപ്പര്‍ താരങ്ങളില്ലാതെയുള്ള ഒാണം ഗംഭീരം, റെക്കോര്‍ഡ് റേറ്റിങ്ങ്!

ചിത്രത്തെക്കുറിച്ച് യാതൊരു തരത്തിലുള്ള അവകാശ വാദവും ഉന്നയിക്കുന്നില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. പുതിയ പ്രൊഡക്ഷന്‍ കകമ്പനി മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. അവരെ സ്വാഗതം ചെയ്യുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളും മറ്റ് താരത്തെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.

നാലാമത്തെ സിനിമ

ബി ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. ഗ്രാന്റ് മാസ്റ്റര്‍,മാടമ്പി, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വില്ലനിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.

സംശയങ്ങള്‍ ചോദിക്കാറുണ്ട്

ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ താന്‍ സംവിധായകനോട് ചോദിക്കാറുണ്ട്. നിരവധി സംശയങ്ങളുമായാണ് താന്‍ ഈ ചിത്രത്തെയും സമീപിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു.

പേരിനെക്കുറിച്ച് ആശങ്ക

തന്നെ അലട്ടിയ വലിയൊരു സംശയമായിരുന്നു ചിത്രത്തിന്റെ പേര്. എന്നാല്‍ തുടക്കത്തിലെ ആശങ്ക പിന്നീട് മാറി. സിനിമയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സിനിമയെന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ആരാണ് വില്ലന്‍?

ആരാണ് വില്ലന്‍, ആരാണ് നായകനെന്ന് പറയാന്‍ കഴിയാത്ത തരത്തിലുള്ള ചിത്രമാണ് വില്ലന്‍. ട്രെയിലറിലെ വിശാലിന്റെ ചോദ്യം ഏറെ പ്രസ്‌കതമായിരുന്നു. നീങ്കളില്‍ ആരാണ് വില്ലന്‍ ഞാനോ നീയോ എന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ ഇത് തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു.

ഗാനങ്ങളെക്കുറിച്ച്

ചിത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ഗാനങ്ങള്‍ തന്നെയാണ് ചേര്‍ത്തിട്ടുള്ളത്. നിരവധി നല്ല ഗാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിടച്ടുണ്ട്. വില്ലനിലും അത്തരത്തിലുള്ള അനുഭവം തന്നെയായിരുന്നു. ദാസേട്ടനോടൊപ്പം രണ്ടു വരി പാടാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നായകനും വില്ലനും

വില്ലനും നായകനും ഒരുമിച്ച് മുഖാമുഖം നില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യന്‍ താരങ്ങളായ ഹന്‍സികയും വിശാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നത് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലനിലെ മോഹന്‍ലാലിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ നിമിഷങ്ങല്‍ക്കുള്ളിലാണ് വൈറലാവുന്നത്.

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചു

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒരുമിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചിരുന്നു.

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വില്ലനില്‍ മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കുന്നത്.

വില്ലനായി വിശാല്‍

മാത്യു മാഞ്ഞൂരാന്റെ വില്ലനായ ശക്തിവേല്‍ പളനി സ്വാമിയെ അവതരിപ്പിക്കുന്നത് വിശാലാണ്. ഇതാദ്യമായാണ് വിശാല്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. വിശാലിനൊപ്പം റാഷി ഖന്ന, ഹന്‍സിക, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്

റിലീസിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയത്. റെക്കോര്‍ഡ് തുകയാണ് ഇതിനു വേണ്ടി മുടക്കിയത്.

English summary
Mohanlal's speech in VIillain audio launch.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam