ലാല്‍ ചിത്രങ്ങള്‍ ഇനി ഉല്‍സവത്തിനു മാത്രം
മോഹന്‍ലാലിനെ ഇനി തിയറ്ററില്‍ കാണണമെങ്കില്‍ ഉല്‍സവ സീസണുകളാകണം. അതെ ലാല്‍ ചിത്രങ്ങള്‍ ഇനി ഉല്‍സവ സമയത്തു മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. സിനിമകള്‍ തുടര്‍ച്ചയായി ഇറങ്ങുന്നതും അവ വന്നതുപോലെ പോകുന്നതും കാരണമാണ് ലാല്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഇനി ക്രിസ്മസിന് ജോഷി ചിത്രമായ ലൈല ഓ ലൈലയും വിഷുവിന് സത്യന്‍ അന്തിക്കാട് ചിത്രവുമാണ് റിലീസ് ചെയ്യുക.

ലോക്പാലിനു ശേഷം ജോഷിയും ലാലും ഒന്നിക്കുന്ന ചിത്രമാണ് ലൈല ഓ ലൈല. അമലപോള്‍ ആണ് നായിക. റണ്‍ ബേബി റണ്ണിനു ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. ഹിന്ദി ചിത്രമായ കഹാനിക്കു കഥയെഴുതിയ മലയാളി സുരേഷ് ആണ് ഇതിന്റെ തിരക്കഥയൊരുക്കുന്നത്. ഇപ്പോള്‍ കൊച്ചിയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
സത്യന്‍ അന്തിക്കാടും രഞ്ജന്‍പ്രമോദും ലാലും ഒന്നിക്കുന്ന ചിത്രമാണ് പിന്നീട് തിയറ്ററിലെത്തുക. മഞ്ജുവാര്യര്‍ ആണ് നായിക. ആശിര്‍വാദ് ഫിലിംസ് ആണ് നിര്‍മാണം. ഏറെക്കാലത്തിനു ശേഷം രഞ്ജന്‍ മറ്റൊരാള്‍ക്കുവേണ്ടി കഥയെഴുതുന്ന ചിത്രമാണിത്.
മാക്‌സ് ലാബ് ആണ് രണ്ടുചിത്രവും തിയറ്ററിലെത്തിക്കുക. ദൃശ്യം എന്ന ചിത്രം നേടിയ വിജയം പോലെയുള്ളവയാണ് ഇനി ലാല്‍ നോട്ടമിടുന്നത്. ദൃശ്യത്തിനു ശേഷം വന്ന മൂന്നു ചിത്രവും വന്‍പരാജയമായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. എല്ലാവരും സ്വാഗതം ചെയ്യുന്ന തീരുമാനമാണിത്.


Click it and Unblock the Notifications











