twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദേശത്തും ലാലേട്ടന്‍ കൊലമാസാണ്, തുടര്‍ച്ചയായി 125 ദിവസം, റേക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍

    യുഎഇ തിയേറ്രറില്‍ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിച്ച മലയാള സിനിമയെന്ന റെക്കോര്‍ഡ് ദൃശ്യത്തിനു സ്വന്തം.

    By Nihara
    |

    റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍, യുഎഇ തിയേറ്ററുകളില്‍ 125 ദിവസം പിന്നിട്ട് ലാല്‍ ചിത്രം
    മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനായ മോഹന്‍ലാലിന് വിദേശത്തും റെക്കോര്‍ഡ് നേട്ടം. നൂറു കോടി ക്ലബില്‍ ആദ്യമായി മലയാള സിനിമ സ്ഥാനം പിടിച്ചത് മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രം തിരുത്തിക്കുറിക്കാന്‍ തക്ക പ്രാപ്തിയുള്ള നടനായി മോഹന്‍ലാല്‍ മാറിയിരിക്കുന്നു.

    കേരളത്തില്‍ മാത്രമല്ല മോഹന്‍ലാല്‍ ചിത്രത്തിന് ഡിമാന്‍ഡ്. വിദേശ തിയേറ്ററുകളിലുമ ലാല്‍ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരാറുണ്ട്. യുഎഇ തിയേറ്ററില്‍ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി ദൃശ്യം മാറിയിരിക്കുകയാണ്. ആദ്യമായാണ് ഒരു മലയാള സിനിമ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശനം നടത്തിയത്.

    തുടര്‍ച്ചയായി 125 ദിവസം

    ചരിത്രം സൃഷ്ടിച്ച് ദൃശ്യം

    യുഎഇ തിയേറ്ററില്‍ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിച്ച ആദ്യ സിനിമയെന്ന റെക്കോര്‍ഡ് ദൃശ്യത്തിന്. നൂറു കോടി ചിത്രമായ പുലിമുരുകന്‍ 98 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. 37.09 കോടിയാണ് പുലിമുരുകന്റെ ഗ്രോസ് കളക്ഷന്‍.

    ഒന്നം സ്ഥാനത്ത് ദൃശ്യം

    തൊട്ടുപിറകില്‍ പുലിമുരുകനും ടൈറ്റാനിക്കും

    യുഎഇ തിയേറ്ററില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച മലയാള സിനിമയെന്ന റേക്കോര്‍ഡ് ദ്യശ്യത്തിന്റെ പേരിലാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് കേരളത്തിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. 110 ദിവസം പ്രദര്‍ശിപ്പിച്ച ടൈറ്റാനിക്ക് ആണ് തൊട്ടുപിറകിലുള്ളത്. 98 ദിവസ പ്രദര്‍ശിപ്പിച്ച പുലിമുരുകന്‍ മൂന്നാം സ്ഥാനത്തുണ്ട്.

    റെക്കോര്‍ഡ് നേട്ടവുമായി ദൃശ്യം

    നാല് ഭാഷകളിലേക്ക്

    ത്രില്ലര്‍ ചിത്രമായ ദൃശ്യത്തില്‍ മോഹന്‍ലാലും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിരുന്നു.

    ദൃശ്യം റെക്കോര്‍ഡ് നേട്ടം

    പുലിമുരുകനും മേലെ

    കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ സസ്പെന്‍സ് ഏറെയുണ്ടായിരുന്നു. ജിത്തു ജോസഫ് സിനിമകളുടെ മുഖമുദ്രയായ ത്രില്ലര്‍ സ്വഭാവം ഈ ചിത്രത്തിനുമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ മീന താരജോ‍ഡികള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട കുടുംബ ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

    English summary
    This is perhaps one of the rare feats that any Indian star has achieved in the United Arab Emirates. According to reports, Mohanlal’s Drishyam tops the list of longest running films at the theatres in the UAE with a 125-day theatrical run. And the star’s Pulimurugan, which missed the 100th day by just two days, ended up being screened at the theatres for 98 days and grossed Rs. 37.09 crores. While Drishyam is on the top, Pulimurugan is in the third place. Titanic, starring Leonardo Dicarpio and Kate Winslet, is in the second place with a 110-day run at the box office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X