ചാടി ചാടി,തലകുത്തി മറിഞ്ഞു.. കുട്ടിക്കളി മാറാത്ത മോഹന്‍ലാല്‍!!
മലയാള സിനിമയിലെ മാസ് ഹീറോ നായകനാണ് മോഹന്‍ലാല്‍. സൂപ്പര്‍ സ്റ്റാര്‍ എന്ന ലേബലില്‍ നില്‍ക്കുമ്പോഴും സ്‌ക്രീനില്‍ ഒത്തിരി നിഷ്‌കളങ്ക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും മോഹന്‍ാലല്‍ എത്തിയിട്ടുണ്ട്.
ആ നിഷ്‌കളങ്കതയും കുട്ടിത്തവും സിനിമയില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ട്. അതിന് തെളിവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന വീഡിയോ. ലാല്‍ ഇത്രയേറെ സിംപിളാണോ എന്ന് തോന്നിപ്പോവും ഈ വീഡിയോ കണ്ടാല്‍.

ഒരു കിഡ്‌സ് പ്ലേ ഏരിയയിലെ ജംപിങ് ബെഡില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനത്തെ കുറിച്ചാണ് പറുന്നത്. ലാല്‍ തലകുത്തി മറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ലാലിന്റെ കുട്ടിത്തത്തെ കുറിച്ച് മാത്രമല്ല, മെയ് വഴക്കത്തെ കുറിച്ചും ആരാധകര്‍ സംസാരിക്കുന്നു. അറുപതിലേക്ക് കടക്കുമ്പോഴും ഇത്തരമൊരു പ്രകടനം നടത്താന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ ചെറുപ്പം കൊണ്ടാണെന്ന് ആരാധകര്‍ പറയുന്നത്.
സിനിമയ്ക്ക് വേണ്ടി ഏതൊരു സാഹസാഭിനയത്തിനും തയ്യാറാകുന്ന നടനാണ് മോഹന്‍ലാല്‍. ആക്ഷന്‍ രഗങ്ങളില്‍ മോഹന്‍ലാലിന്റെ ശാരീരികാഭ്യാസങ്ങള്‍ എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications