twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനെ നിയന്ത്രിക്കുന്നതാര്?

    By Staff
    |

    കുറെ വര്‍ഷങ്ങളായി മോഹന്‍ലാലാണ് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം. എന്നാല്‍ ജനപ്രിയതയിലും പ്രതിഫലത്തിലും ഒന്നാമനായിട്ടും കരിയറില്‍ കുത്തനെയുള്ള ഉയര്‍ച്ചതാഴ്ചകളെ ലാലിന് നേരിടേണ്ടിവന്നിട്ടുണ്ട്.

    ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളിലൂടെ മലയാള സിനിമയിലെ അതിമാനുഷനായി മോഹന്‍ലാല്‍ തിളങ്ങിയിരുന്ന കാലം. ലാല്‍ മീശ പിരിച്ചാല്‍ സിനിമ സൂപ്പര്‍ഹിറ്റാവുമെന്നതായിരുന്നു അന്നത്തെ വിജയഫോര്‍മുല. ആറാം തമ്പുരാനും നരസിംഹത്തിനും ശേഷം രാവണപ്രഭുവിലും ആ ഫോര്‍മുല മഹാവിജയം കണ്ടു.

    എന്നാല്‍ രാവണപ്രഭുവിനു ശേഷം ലാലിന്റെ സിനിമകള്‍ ഒന്നൊന്നായി പരാജയപ്പെടുന്നതാണ് കണ്ടത്. ഒന്നാമന്‍, പ്രജ തുടങ്ങിയ മീശ പിരിയന്‍ ചിത്രങ്ങളെല്ലാം ബോക്സോഫീസ് ദുരന്തങ്ങളായി മാറി. രാവണപ്രഭുവിനു ശേഷം ഒരു സൂപ്പര്‍ഹിറ്റിനായി ലാലിന് ബാലേട്ടന്‍ വരെ കാത്തിരിക്കേണ്ടിവന്നു.

    ബാലേട്ടനിലൂടെ മോഹന്‍ലാല്‍ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും തുടര്‍ന്നിറങ്ങിയ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഒന്നോടിച്ചുവായിച്ചു നോക്കിയാല്‍ പോലും ചവറ്റുകുട്ടയില്‍ വലിച്ചെറിയേണ്ടിയിരുന്ന തിരക്കഥകള്‍ സിനിമകളായപ്പോള്‍ പരാജയങ്ങള്‍ പതിവാവുകയായിരുന്നു. വാമനപുരം ബസ് റൂട്ട്, ഹരിഹരന്‍പിള്ള ഹാപ്പിയാണ് തുടങ്ങിയ പരാജയങ്ങള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ മറ്റ് സൂപ്പര്‍താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാലിന് ഒട്ടും ശ്രദ്ധയില്ലെന്ന വിമര്‍ശനം ശരിവയ്ക്കുന്നതായിരുന്നു.

    ബാലേട്ടനു ശേഷം മറ്റൊരു സൂപ്പര്‍ഹിറ്റിനായി മോഹന്‍ലാലിന് ഉദയനാണ് താരം വരെ കാത്തിരിക്കേണ്ടിവന്നു. തുടര്‍ന്ന് ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായി മോഹന്‍ലാലിന്റെ ജൈത്രയാത്രയാണ് കണ്ടത്. നരന്‍, തന്മാത്ര, രസതന്ത്രം, കീര്‍ത്തിചക്ര, ഛോട്ടാ മുംബൈ, ഹലോ....വിജയങ്ങള്‍ മോഹന്‍ലാല്‍ ആഘോഷിക്കുകയായിരുന്നു.

    പക്ഷേ ഹലോയില്‍ ആ വിജയപരമ്പര നിലച്ചു. പരാജയങ്ങളുടെ പരമ്പരയാണ് പിന്നീട് മോഹന്‍ലാലിനെ കാത്തിരുന്നത്. അലിഭായ്, ആഗ്, പരദേശി, റോക്ക് എന്‍ റോള്‍, ഫ്ലാഷ്...ഇപ്പോള്‍ കോളജ് കുമാരനും. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അരഡസന്‍ ചിത്രങ്ങളാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്.

    അടുത്ത പേജുകള്‍ -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X