twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ ഫിലോസഫി

    By Staff
    |

    ഈ പരാജയങ്ങളില്‍ നിന്ന് ലാലെന്തെങ്കിലും പഠിച്ചോ? പറഞ്ഞുപഴകിയ പ്രമേയങ്ങളും ദുര്‍ബലമായ തിരക്കഥകളുമായി മോഹന്‍ലാല്‍ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ സിനിമകള്‍ പരാജയപ്പെടുന്നതിന്റെ കാരണം അന്വേഷിക്കാന്‍ ലാല്‍ തയ്യാറല്ലെന്നു വേണം അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്നു മനസിലാക്കാന്‍.

    തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിനെ കുറിച്ച് ലാലിന്റെ അഴകൊഴമ്പന്‍ ഫിലോസഫി കേള്‍ക്കേണ്ടേ- ഇപ്പോള്‍ പരാജയങ്ങള്‍ ആഘോഷിക്കുന്ന കാലമാണ്. ടിക്കറ്റെടുത്ത് സിനിമകള്‍ കാണാന്‍ വരുന്നവര്‍ പോലും സിനിമ പരാജയപ്പെട്ടോയെന്നറിയാന്‍ വേണ്ടി വരുന്നവരാണ്.

    ലോകസിനിമയിലെ ഒരു സൂപ്പര്‍താരവും തന്റെ സിനിമകളുടെ പരാജയങ്ങളെ പറ്റി ഇങ്ങനെയൊരു കമന്റ് പാസാക്കിയിട്ടുണ്ടാവില്ല. നിര്‍മാതാവില്‍ നിന്നും ഒരു കോടിയിലേറെ രൂപ പ്രതിഫലം പറ്റി അഭിനയിച്ച സിനിമകള്‍ ബോക്സോഫീസില്‍ മൂക്കും കുത്തി വീഴുമ്പോഴാണ് സൂപ്പര്‍താരം താനിപ്പോള്‍ പരാജയങ്ങള്‍ ആഘോഷിക്കുകയാണെന്ന് പറയുന്നത്.

    ഒരു തത്വചിന്തകനെ പോലെ താന്‍ പരാജയങ്ങള്‍ ആഘോഷിക്കുകയാണെന്ന് മോഹന്‍ലാലിന് തട്ടിവിടാം. പക്ഷേ മോഹന്‍ലാലിന് നല്‍കിയ പ്രതിഫലത്തുക പോലും തിരിച്ചുപിടിക്കാനാവാത്ത നിര്‍മാതാവും ക്യൂവില്‍ നിന്ന് വിയര്‍ത്ത് അമ്പത് രൂപ കൊടുത്ത് ടിക്കറ്റെടുത്ത് തങ്ങളുടെ പ്രിയതാരത്തിന്റെ അറുബോറന്‍ സിനിമ കാണേണ്ടിവന്നതിന്റെ ഇച്ഛാഭംഗവുമായി തിയേറ്റര്‍ വിടുന്ന പ്രേക്ഷകരും എന്തായാലും ആഘോഷത്തിന്റെ മൂഡിലായിരിക്കില്ല.

    ഉദയനാണ് താരത്തില്‍ ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്- ഇപ്പോള്‍ പരമാവധി സിനിമകളില്‍ അഭിനയിച്ച് പണമുണ്ടാക്കുക, കുറച്ചു വര്‍ഷം കഴിഞ്ഞാല്‍ ഇതൊന്നും സാധിച്ചുവെന്നുവരില്ല.

    ജഗതി അവതരിപ്പിച്ച കഥാപാത്രം മോഹന്‍ലാലിന്റെ അനുയായിയായ ഒരു ബിനാമി നിര്‍മാതാവിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ഒരു വിമര്‍ശനമുണ്ട്. ജഗതിയുടെ കഥാപാത്രം പറയുന്നതു പോലുള്ള ഉപദേശങ്ങള്‍ കേട്ടാണോ മോഹന്‍ലാല്‍ തന്റെ കരിയര്‍ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് തീരുമാനിക്കുന്നത്?

    അടുത്ത പേജ്-

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X