ഉപദേശകന്‍ തട്ടിക്കളഞ്ഞ ചില അവസരങ്ങള്‍

By Staff

മോഹന്‍ലാലിന്റെ ഡേറ്റുകള്‍ പോലും തീരുമാനിക്കുന്നത് ഈ ഉപദേശകനാണെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. കോളജ് കുമാരന്‍ പോലെ കഥയുടെ വണ്‍ലൈന്‍ കേട്ടാല്‍ തന്നെ ഉപേക്ഷിക്കേണ്ട അറുബോറന്‍ സിനിമയില്‍ അഭിനയിക്കുന്ന ലാലാണ് ബ്ലെസ്സിയെ പോലെ പ്രതിഭാധനനായ ഒരു സംവിധായകന്റെ സിനിമ വേണ്ടെന്നുവച്ചത്.

കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ബ്ലെസ്സി ഒരുക്കാനുദ്ദേശിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാവുമെന്ന് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ അനുയായിയുടെ ഉപദേശങ്ങള്‍ കേട്ട് ലാല്‍ ആ ചിത്രം ഉപേക്ഷിച്ചു. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ച സംവിധായകന്റെ പ്രൊജക്ടാണ് ലാല്‍ ഇങ്ങനെ വേണ്ടെന്നുവച്ചത്.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് രഞ്ജി പണിക്കര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പേര് നരന്‍. എന്നാല്‍ ഉപദേശകന്‍ രംഗത്തെത്തിയതോടെ ആ ചിത്രം ഉപേക്ഷിച്ചു. നരന്‍ എന്ന പേര് മറ്റൊരു ചിത്രത്തിനായി ഉപയോഗിച്ചു.

ചിത്രത്തില്‍ മോഹന്‍ലാലിന് പൊലീസ് വേഷമാണ് തീരുമാനിച്ചിരുന്നത്. കഥാപാത്രത്തിന്റെ പേര് നരേന്ദ്രന്‍. അങ്ങനെയാണ് പേര് നരന്‍ എന്നായത്. തിയേറ്ററുകള്‍ തകര്‍ത്തോടുന്ന രഞ്ജി പണിക്കരുടെ രൗദ്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് നരേന്ദ്രന്‍ എന്നാണ്. മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് പൊലീസ് വേഷത്തിലും. രഞ്ജി പണിക്കരുടെ പഴയ നരനാണോ പുതിയ ചിത്രത്തില്‍ നരിയായത്?

മുന്‍ പേജുകള്‍ -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X