ലോകകപ്പ് നേരിട്ട് കാണാന്‍ മോഹന്‍ലാല്‍ ബ്രസീലിലേക്ക് പറന്നു
ലോകം മുഴുവന്‍ കാല്‍പ്പന്തുകളിയില്‍ മുഴുകിയിരിക്കുമ്പോള്‍ ആ കളി നേരില്‍ കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ബ്രസീലിലേക്ക് പറന്നു. ലോകം മുഴുന്‍ ബ്രസിലിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകനായ ലാലേട്ടനെങ്ങനെ വിട്ടുനില്‍ക്കാന്‍ കഴിയും.
ബ്രസീലിലേക്ക് പറക്കുന്നതിന് മുമ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നെനെടുത്ത ഒരു ഫോട്ടോ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫിഫ ലോകകപ്പിന് സാക്ഷിയാകാന്‍ ബ്രസീലിലേക്ക് പോകുന്നു എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.

സിനിമ പോലെ പ്രിയപ്പെട്ടത്താണ് മോഹന്‍ലാലിന് ക്രിക്കറ്റു. ക്രിക്കറ്റു പോലെ പ്രിയപ്പെട്ടതാണ് ഫുട്‌ബോള്‍ കളിയും. ഫുട്‌ബോള്‍ കളിയുടെ ആവേശം നിറക്കുന്ന ഫോട്ടോകള്‍ ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റാറുണ്ട്. ലോകം മുഴുവന്‍ ഇനി ലോകകപ്പിന്റെ താളത്തിലാണെന്നും ലാല്‍ പറയുന്നു.
ക്രിക്കറ്റിലെന്നപോലെ ഫുട്‌ബോളിലും മോഹന്‍ലാല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഖമോ ദേവീ, മഹാസുന്ദ്രം തുടങ്ങിയ ചിത്രങ്ങളില്‍ ഫുട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ച കളിക്കാരനായും ലാല്‍ അഭിനയിച്ചു.
ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ താന്‍ ബ്രസീലില്‍ പോകുമെന്ന് മോഹന്‍ലാല്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. താരം ബ്രസീലില്‍ കഴിയുന്നത്രയും മത്സരങ്ങള്‍ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











