ലാലിന് ഇതുവരെ മൂന്ന് ചിത്രങ്ങള്‍
ഈ വര്‍ഷം ഇതുവരെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ ദിലീപിനും മമ്മൂട്ടിക്കും പിന്നിലാണ്. മമ്മൂട്ടി ഇതുവരെ അഞ്ചും ദിലീപ് നാലും ചിത്രങ്ങള്‍ റീലീസ് ചെയ്തപ്പോള്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത് മൂന്ന് ചിത്രങ്ങള്‍ മാത്രം.
ഈ വര്‍ഷം ഏപ്രിലിലാണ് മോഹന്‍ലാലിന്റെ ആദ്യചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും വിഷുച്ചിത്രവുമായാണ് മോഹന്‍ലാല്‍ തുടക്കം കുറിച്ചത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെ മോഹന‍്ലാലിന്റെ നാല് ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. ആ സ്ഥാനത്ത് 2007ല്‍ ഇതുവരെ മൂന്ന് മലയാള ചിത്രങ്ങളേ റിലീസ് ചെയ്യാനായുള്ളൂ.
കഴിഞ്ഞ വര്‍ഷം അവസാനത്തെ മൂന്ന് മാസങ്ങളിലായി മോഹന്‍ലാലിന്റെ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്തത്. അങ്ങനെ മൊത്തം ചിത്രങ്ങളുടെ എണ്ണം ആറായി.
രസതന്ത്രം, വടക്കുംനാഥന്‍, കീര്‍ത്തിചക്ര, മഹാസമുദ്രം എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഓണം വരെ ലാലിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഒക്ടോബറില്‍ ഫോട്ടോഗ്രാഫറും ഡിസംബറില്‍ ബാബാ കല്യാണിയും തിയേറ്ററുകളിലെത്തി.
അടുത്ത പേജ്-


Click it and Unblock the Notifications