ഈ വര്‍ഷം ഇനി നാല് ലാല്‍ ചിത്രങ്ങള്‍ കൂടി!

By Staff

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അവസാനത്തെ മൂന്ന് മാസം നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് റിലീസ് ചെയ്യാന്‍ പോവുന്നത്. സപ്തംബര്‍ വരെ മൂന്ന് ചിത്രങ്ങള്‍ മാത്രമേ തിയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂവെന്നതിന്റെ പോരായ്മ ലാല്‍ ഇതിലൂടെ പരിഹരിക്കും.

ഒക്ടോബര്‍ 11നാണ് റംസാന്‍ ചിത്രമായ പരദേശി പുറത്തിറങ്ങുന്നത്. നവംബറില്‍ രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം റോക്ക് എന്‍ റോള്‍ തിയേറ്ററുകളിലെത്തും.

ഡിസംബര്‍ ഒമ്പതിന് മോഹന്‍ലാലിന്റെ ആര്‍ട് ചിത്രമായ ആകാശഗോപുരം റിലീസ് ചെയ്യും. ചിത്രീകരണം നടന്നുവരുന്ന സിബി മലയില്‍ ചിത്രം ഫ്ലാഷാണ് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രം. ഡിസംബര്‍ 21ന് ഫ്ലാഷ് തിയേറ്ററുകളിലെത്തും.

ഫ്ലാഷ് കൂടി തിയേറ്ററുകളിലെത്തുന്നതോടെ ഈ വര്‍ഷത്തെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ എണ്ണം ഏഴാവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോഹന്‍ലാലിന് ഒരു മലയാള ചിത്രം കൂടി. ഹിന്ദി ചിത്രം ആഗ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചിത്രങ്ങളുടെ എണ്ണം എട്ട്.

മുന്‍ പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X