»   » ആ കാത്തിരിപ്പ് സഫലമാകുന്നു, മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു? ലാല്‍ കഥ കേട്ടു!

ആ കാത്തിരിപ്പ് സഫലമാകുന്നു, മോഹന്‍ലാലും ഗൗതം മേനോനും ഒന്നിക്കുന്നു? ലാല്‍ കഥ കേട്ടു!

Posted By:
Subscribe to Filmibeat Malayalam

ഗൗതം വാസുദേവ് മേനോന്‍ എന്ന സംവിധായകന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക വേട്ടയാട് വിളയാട്, വാരണം ആയിരം എന്നീ ചിത്രങ്ങളാണ്. തെന്നിന്ത്യയില്‍ ഏറ്റവും അധികം മലയാളി ആരാധകരില്‍ ഒരാളായ ഗൗതം മേനോന്‍ മലയാളത്തിലേക്ക് എത്തുകയാണ്.

ജോയ്യേട്ടന്‍ പൊളിച്ചൂട്ടാ!!! രണ്ടാം ദിനവും ബോക്‌സ് ഓഫീസില്‍ പുണ്യാളന്റെ വന്‍ കുതിപ്പ്!

ഗൗതം മേനോന്‍ മലയാളത്തിലേക്ക് വരുമ്പോള്‍ മോഹന്‍ലാലും അദ്ദേഹത്തിനൊപ്പം കൈകോര്‍ക്കുന്നതായാണ് സൂചന. മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടെയാണ് ഗൗതം മേനോന്‍. മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ഗൗതം മേനോന്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഏറ്റവും വലിയ സ്വപ്നം

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണെന്ന് ഗൗതം മേനോന്‍ പല വേദികളില്‍ ഇതിന് മുമ്പും പറഞ്ഞിട്ടുള്ളതാണ്. ആ സ്വപ്‌നം സാധ്യമാകുകയാണ് എന്നതിന്റെ സൂചകളാണ് അദ്ദേഹം നല്‍കുന്നത്.

കഥ പറഞ്ഞു

അടുത്ത വര്‍ഷം താന്‍ മലായളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് ഗൗതം മേനോന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിലെ നായകന്‍ ആരാണെന്നാണ് കാത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് താന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞതായും ഗൗതം മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമല്‍ഹാസന് ശേഷം

കമല്‍ഹാസനെ നായകനാക്കി വേട്ടയാട് വിളയാട് എന്ന ചിത്രം യാഥാര്‍ത്ഥ്യമായതു പോലെ മോഹന്‍ലാലിനൊപ്പവും ഒരു ചിത്രം സംഭവിക്കുമെന്ന് പ്രതീക്ഷയിലാണ് ഗൗതം മേനോന്‍. കമല്‍ഹാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പോലീസ് കഥ പറഞ്ഞ വേട്ടയാട് വിളയാട്.

ലാല്‍ അല്ലെങ്കില്‍

കൈ നിറയെ ചിത്രങ്ങളുള്ള മോഹന്‍ലാല്‍ ഇതുവരെ ഓകെ പറഞ്ഞിട്ടില്ല. മോഹന്‍ലാലിന് പുറമെ ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നിവിന്‍, വിനായകന്‍ തുടങ്ങിയവരുമായി സംസാരിച്ചിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറയുന്നു.

മോഹന്‍ലാലിന് കൈനിറയെ ചിത്രങ്ങള്‍

2018ല്‍ കൈ നിറയെ ചിത്രങ്ങളാണ് മോഹന്‍ലാലിനുള്ളത്. ചിത്രീകരണത്തിലിരിക്കുന്ന ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം അജോയ് വര്‍മ്മ ചിത്രം ആരംഭിക്കും. പിന്നീട് ഭദ്രന്‍, പൃഥ്വിരാജ്, അരുണ്‍ ഗോപി, രണ്ടാമൂഴം, പ്രിയദര്‍ശന്‍ ചിത്രം, ഷാജി കൈലാസ് ചിത്രം എന്നിവ പൂര്‍ത്തിയാക്കും.

രണ്ട് ചിത്രങ്ങള്‍

ഗൗതം മേനോനും ഇപ്പോള്‍ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. വിക്രം നായകനാകുന്ന ധ്രുവ നക്ഷത്രം, ധനുഷ് നായകനാകുന്ന എന്നെ നോക്കി പായും തോട്ട എന്നിവയാണവ. ഇതില്‍ ധനുഷ് ചിത്രം ആദ്യം തിയറ്ററിലെത്തുമെന്നാണ് വിവരം.

English summary
Mohanlal and Gautham Menon team up for the first time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam