»   » ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

1988 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കാപുറത്ത് എന്ന ചിത്രം ഒരപ്പന്റെയും മകന്റെയും പുതുമയുള്ള കഥയായിരുന്നു. മോഹന്‍ലാലും നെടുമുടി വേണുവും തിലകനും ശങ്കരാടിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.

രഞ്ജിത്ത് കഥയെഴുതി, ഷിബു ചക്രവര്‍ത്തി തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് കമലാണ്. എന്നാല്‍ എഴുത്തുകാരും സംവിധായകനും വഴിമുട്ടിയ കഥയുടെ ഒരു ഘട്ടത്തില്‍ സഹായവുമായി എത്തിയത് നായകന്‍ മോഹന്‍ലാലാണ്

ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

അടുത്ത വിഷുവിന് തിയേറ്ററിലെത്താന്‍ പാകത്തിന് ഒരു സിനിമ വേണം എന്ന ആവശ്യവുമായി നിര്‍മാതാവ് സെഞ്ച്വറി കൊച്ചുമോന്‍ കമലിനെ സമീപിയ്ക്കുകയായിരുന്നുവത്രെ.

ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

ഫോണില്‍ വിളിച്ചാണ് പറഞ്ഞത്. കഥാകാരന്‍ രഞ്ജിത്താണെന്നും തിരക്കഥ ഷിബു ചക്രവര്‍ത്തിയാണെന്നും നായകന്‍ മോഹന്‍ലാലാണെന്നും പറഞ്ഞു. കമല്‍ സിനിമ സംവിധാനം ചെയ്യണം. എല്ലാ ഓകെയായപ്പോള്‍ അദ്ദേഹം സമ്മതം മൂളി

ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

എന്നാല്‍ എത്ര ആലോചിച്ചിട്ടും സെക്കന്റ് ഹാഫിന് ശേഷം കഥയ്ക്ക് ഒരു വഴിത്തിരിവ് കിട്ടാതെ നിര്‍മാകാവും എഴുത്തുകാരും സംവിധായകനും പ്രതിസന്ധിയിലായി. തന്റെ ആശങ്ക കമല്‍ ലാലുമായി പങ്കുവച്ചു

ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

ഒടുവില്‍ മോഹന്‍ലാല്‍ ഉറ്റ സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശനുമായി ഇക്കാര്യം സംസാരിച്ചു. കഥ കേട്ട് പാസ്മാര്‍ക്ക് കൊടുത്ത പ്രിയദര്‍ശനാണ് 'നിധി' പിയാനോയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടുള്ള ട്വിസ്റ്റ് പറഞ്ഞു കൊടുക്കുകയായിരുന്നു

ഓര്‍ക്കാപുറത്ത് ഒരു ട്വിസ്റ്റ്; സഹായിച്ചത് മോഹന്‍ലാല്‍

തിരക്കഥാകൃത്ത് എന്നതിനൊക്കെ മുമ്പ് രഞ്ജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഓര്‍ക്കാപുറത്തിന് ഉണ്ട്. ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. വിപിന്‍ മോഹന്‍ ക്യാമറ ചലിപ്പിച്ചു. ചിത്രം 1988 ഏപ്രില്‍ 13 ന് തിയേറ്ററുകളിലെത്തി

English summary
Mohanlal gave a twist for Orkkapurathu with the help of Priyadarshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam