»   » മോഹന്‍ലാല്‍ ഞെട്ടിയ്ക്കുമോ... മഹാഭാരതത്തിന് വേണ്ടി ഗംഭീര മേക്കോവര്‍ നടത്തുന്നു

മോഹന്‍ലാല്‍ ഞെട്ടിയ്ക്കുമോ... മഹാഭാരതത്തിന് വേണ്ടി ഗംഭീര മേക്കോവര്‍ നടത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിയ്ക്കാന്‍ തയ്യാറായി വിഎ ശ്രീകുമാകുമാര്‍ മഹാഭാരതം എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഭീമനായി എത്തുന്നത്.

1000 കോടി ഒരു തള്ളല്ലേ, ഈ കണക്ക് വിശ്വസിക്കാന്‍ കഴിയില്ല, മോഹന്‍ലാല്‍ സൂക്ഷിക്കുക !!


ചിത്രത്തെ കുറിച്ചും ഭീമനായി അഭിനയിക്കുന്നതിനെ കുറിച്ചും അടുത്തിടെ മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിന് വേണ്ടി ഗംഭീര മേക്കോവറിന് ഒരുങ്ങുകയാണ് താരം എന്ന്.


മേക്കോവര്‍ നടത്തുന്നു

പുരാണ കഥയില്‍ ഏറ്റവും ബുദ്ധിമാനും ശക്തമാനുമായ കഥാപാത്രമാണ് ഭീമന്‍. ഈ കഥാപാത്രത്തിന് വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയാണ് മോഹന്‍ലാല്‍. ആയോധന കലയൊക്കെ വഴങ്ങും എന്ന് ലാല്‍ നേരത്തെ തെളിയിച്ചതാണ്. ഇനി കഥാപാത്രത്തിന് വേണ്ട ലുക്കാണ് പ്രധാനം.


ലാല്‍ പറഞ്ഞത്

മഹാഭാരതത്തെ കുറിച്ച് എഴുതിയ ബ്ലോഗില്‍ ഈ സിനിമയും കഥാപാത്രവും തന്റെ സിനിമാ ജീവിതത്തില്‍ എത്രത്തോളം വലുതാണെന്ന കാര്യം മോഹന്‍ലാല്‍ പരമാര്‍ശിച്ചിരുന്നു. മറ്റൊരു കഥാപാത്രത്തിന് വേണ്ടിയും താന്‍ ഇത്രയും വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ല എന്നും ലാല്‍ പറഞ്ഞു.


ഒന്നര വര്‍ഷം

തന്റെ തിരക്കുനിറഞ്ഞ ഷെഡ്യൂളുകളില്‍ ഒന്നരവര്‍ഷത്തെ സമയമാണ് മോഹന്‍ലാല്‍ മഹാഭാരതത്തിന് വേണ്ടി നല്‍കിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ സിനിമാ ലോകത്ത് ഇതുവരെ ഒരു ചിത്രത്തിനും ഇത്രയും നീണ്ട ഡേറ്റ് നല്‍കിയിട്ടില്ല. 2018 ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം 2020 ല്‍ റിലീസ് ചെയ്യും


എംടിയുടെ മനസ്സില്‍

രണ്ടാമൂഴം തിരക്കഥയായി മാറ്റിയെഴുതുമ്പോള്‍ എംടിയുടെ മനസ്സില്‍ ഭീമനായി ഉണ്ടായിരുന്നത് മോഹന്‍ലാല്‍ ആണെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അല്ലാതെ മറ്റൊരു നടനും ഭീമനായി തന്റെ മനസ്സിലും ഇല്ലെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.English summary
Mohanlal, the complete actor is all set to play the epic character Bheeman, in the upcoming prestigious project Randamoozham aka The Mahabharata. Reportedly, Mohanlal is planning to go for a complete makeover for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam