twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് ഡിമാന്റ് കൂടുന്നു??

    By Aswathi
    |

    ഡിമാന്റ് എന്നത് ഒരു മാര്‍ക്കറ്റ് പ്രയോഗമാണ്, മോഹന്‍ലാലിന്റെ മാര്‍ക്കറ്റിനെ കുറിച്ചാണ് പറഞ്ഞുവരുന്നതും. ഇനിമുതല്‍ വര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യൂ, അതും തിരക്കഥ മികച്ചതെന്ന് തനിക്ക് തോന്നിയത് മാത്രം എന്ന് മോഹന്‍ലാല്‍ ഒരു ലക്ഷ്മണരേഖ വരച്ചതോടെയാണ് ഈ ഡിമാന്റ് പ്രയോഗത്തില്‍ വന്നത്.

    മോഹന്‍ലാല്‍ സിനിമ ചെയ്യുന്നത് കുറച്ചതോടെ, കുഴഞ്ഞത് നിര്‍മാതാക്കളാണ്. ലാലിനെ വച്ച് ഒരു സിനിമയെങ്കിലും ചെയ്യാണം എന്ന് ആഗ്രഹിച്ച നിര്‍മാതാക്കള്‍ക്കല്ലേ പണികിട്ടിയത്. ഇനി ലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്.

    Mohanlal

    നല്ല തിരക്കഥയകള്‍ ഉണ്ടെങ്കില്‍ മാത്രമേ സിനിമ ചെയ്യാം എന്ന ആവശ്യവുമായി മോഹന്‍ലാലിനെ സമീപിക്കേണ്ടതുള്ളൂ. കഥ കേള്‍ക്കാന്‍ കൂടുതല്‍ സമയം ലാല്‍ മാറ്റിവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നല്ലവണ്ണം ഇരുന്ന് വായിച്ച് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഏല്‍ക്കുകയുള്ളൂവത്രെ.

    മോഹന്‍ലാലിന്റെ ഡേറ്റിനായി മൂന്ന് കോടി രൂപവരെ നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണത്രെ. പക്ഷെ എത്ര നല്‍കിയിട്ടെന്താ, തിരക്കഥ നന്നാവണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് തിരക്കഥകളാണ് മോഹന്‍ലാല്‍ കേട്ടത്. ഇതില്‍ ഒന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നാണ് അറിയുന്നത്. ഇപ്പോള്‍ തീരുമാനിക്കുന്ന പ്രൊജക്ടുകള്‍ മാറ്റിവച്ചും ഇഷ്ടപ്പെട്ട കഥ സിനിമയാക്കാനാണത്രെ ലാലിന്റെ തീരുമാനം.

    English summary
    Mohanlal gets demand in industry while he became selective
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X