'തിരനോട്ടം' ക്യാമറ മോഹന്‍ലാലിന് സ്വന്തം

By Lakshmi

മലയാള ചലച്ചിത്രലോകത്ത് സമാനതകളില്ലാത്ത അഭിനയപ്രതിഭയായി സൂപ്പര്‍താരപദവിയില്‍ വാഴുന്ന മോഹന്‍ലാല്‍ പഴയകാലത്തെ വസ്തുക്കളോടും ചിത്രങ്ങളോടും ശില്‍പങ്ങളോടുമെല്ലാം ഏറെ കമ്പമുള്ളയാളാണെന്നകാര്യം അറിയാത്ത മലയാളികളില്ല. ഇത്തരം ഇഷ്ടപ്പെട്ട വസ്തുക്കള്‍ എന്തു വിലകൊടുത്തും സ്വന്തമാക്കുന്നതാണ് മോഹന്‍ലാലിന്റെ പതിവ്.

ഈയിടെ പഴയതും എന്നാല്‍ തന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതുമായ ഒരു വസ്തു ലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. അഭിനയജീവിതത്തിന് തുടക്കമിട്ടുകൊണ്ട് തന്നിലെ നടനെ ആദ്യമായി പകര്‍ത്തിയ ക്യാമറയാണ് ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. 35 വര്‍ഷം മുമ്പ് ചിത്രീകരിച്ച തിരനോട്ടം എന്ന ചിത്രത്തിനായി ഉപയോഗിച്ച ക്യാമറയാണ് ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ലാല്‍ സ്വന്തമാക്കുന്നത്.

മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രമാണ് തിരനോട്ടം. സൈക്കിളില്‍ നിന്നും വീഴുന്നൊരു രംഗമാണ് ആദ്യമായി ലാലിന്റേതായി ചിത്രീകരിച്ചത്. അന്ന് പതിനെട്ടുകാരനായിരുന്ന ലാല്‍ പിന്നീട് ഇന്നുകാണുന്ന സൂപ്പര്‍താരമായി വളര്‍ന്നെങ്കിിലും ആദ്യചിത്രത്തിന് റിലീസാകാനുള്ള വിധിയില്ലായിരുന്നു.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ശേഖരത്തിലായിരുന്നു ഈ ക്യാമറ ഇതുവരെ. ഈ 'തിരനോട്ടം' ക്യാമറ തനിക്ക് നല്‍കണമെന്നും പകരം മറ്റൊരു പുതിയ ക്യാമറ വാങ്ങി കോര്‍പ്പറേഷന് നല്‍കാമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു.

ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിലെ തീരുമാനം ചലച്ചിത്ര വികസന കോര്‍പ്പറേഷനു വിടുകയായിരുന്നു. ലാലിന്റെ അപേക്ഷ മാനിച്ച് ക്യാമറ അദ്ദേഹത്തിന് കൈമാറാനായിരുന്നു കോര്‍പ്പറേഷന്‍ അധികൃതരുടെ തീരുമാനം.

മുന്‍പ് ഇടതുസര്‍ക്കാറിന്റെ ഭരണകാലത്തും മോഹന്‍ലാല്‍ തന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ച ക്യാമറ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അന്‌ന സര്‍ക്കാര്‍ അത് നല്‍കാന്‍ തയ്യാറായിരുന്നില്ല.

ആദ്യമായി പ്രദര്‍ശനത്തിനെത്തിയ തന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ ഉപയോഗിച്ച ക്യാമറയും ലാലിന്റെ ശേഖരത്തിലുണ്ട്. ഈ ക്യാമറ നവോദയ അപ്പച്ചനാണ് ലാലിനു നല്‍കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X