മോഹന്‍ലാല്‍ പുതിയ ബെന്‍സ് കാര്‍ വാങ്ങിച്ചു
മോഹന്‍ ലാലിന് ആഘോഷം തന്നെ. പെരുച്ചാഴിയുടെ ഷൂട്ടിങ് കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ലാല്‍ ഫിഫ ലോകകപ്പ് കാണാന്‍ ബ്രസീലിലേക്ക് പറന്നു. പുതിയ ചിത്രമായ ലൈല ഒ ലൈല ഷൂട്ട് തുടങ്ങാറാവുമ്പോഴേക്കും ലാല്‍ തിരിച്ചെത്തും.
അതിനിടയില്‍ ലാല്‍ ഒരു പുതിയ കാറും വാങ്ങി. എം ക്ലാസ് മെര്‍ക്കന്റ്‌സ് ബെന്‍സ് ഓഫ് റോഡര്‍ കാറാണ് വാങ്ങിയത്. കൊച്ചിയിലെ ലാലിന്റെ വീട്ടിലാണ് കര്‍ ഡെലിവറി ചെയ്തത്. പൊതുവെ കാറുകളോടൊക്കെ ക്രൈസ് മമ്മൂട്ടിക്കയിരുന്നു. മോഹന്‍ലാലിന് പ്രിയം പഴയകാലത്തിന്റെ ഓര്‍മകളെ പുന്‍ജീവിപ്പിക്കുന്ന പുരാവസ്തുക്കളോടായിരുന്നു.

കഴിഞ്ഞ മാസമാണ് താരം പുതിയൊരു കാരവന്‍ വാങ്ങിയത്. കോതമംഗലത്തെ ഓജസ് ഓട്ടോ മൊബൈല്‍സാണ് അത്യാധുനിക സൗകര്യങ്ങളുള്ള കാരവന്‍ മോഹന്‍ലാലിനും നിര്‍മിച്ചു നല്‍കിയത്.
മോഹന്‍ലാലിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് നിര്‍മിച്ച് വാഹനത്തില്‍ ഒരു വിമാനത്തിനുള്ളിലുള്ള എല്ലാ ആഡംബരങ്ങളുമുണ്ട്. മസാജ് ചെയര്‍, ഡൊമസ്റ്റിക്, ഓട്ടോമോട്ടീവ് എസി, വാക്വം ടോയലറ്റ് എന്നിങ്ങനെയെല്ലാം കാരവനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുത്തന്‍ ബെന്‍സ് കാറും വാങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications