»   » ജൂനിയര്‍ എന്‍ടിആര്‍ പുലിയെങ്കില്‍ മോഹന്‍ലാല്‍ സിംഹം; ലാല്‍ ഞെട്ടിച്ചു എന്ന് തെലുങ്ക് ആരാധകര്‍

ജൂനിയര്‍ എന്‍ടിആര്‍ പുലിയെങ്കില്‍ മോഹന്‍ലാല്‍ സിംഹം; ലാല്‍ ഞെട്ടിച്ചു എന്ന് തെലുങ്ക് ആരാധകര്‍

Posted By: Rohini
Subscribe to Filmibeat Malayalam

36 വര്‍ഷഷത്തോളമായി മോഹന്‍ലാല്‍ സിനിമാ ലോകത്ത്. 2016 ല്‍, ഇപ്പോഴാണ് മോഹന്‍ലാല്‍ ഒരു തെലുങ്ക് സിനിമ ചെയ്തത്. മനമാന്തയ്ക്ക് ശേഷം ലാല്‍ ചെയ്ത ജനത ഗാരേജ് എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. തുടര്‍ച്ചയായി രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ചെയ്ത ലാല്‍ ഇപ്പോള്‍ തെലുങ്ക് സിനിമാ പ്രേമികളുടെ മനം കവര്‍ന്നിരിയ്ക്കുകയാണ്.

കണ്‍പീലിയും പുരികവും കൈ വിരലുകള്‍ പോലും അഭിനയിക്കുന്നു; ലാലിന്റെ മാന്ത്രികാഭിനയം വീണ്ടും

ജനത ഗാരേജ് എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് തങ്ങളെന്ന് തെലുങ്ക് ആരാധകര്‍ പറയുന്നു. ജൂനിയാര്‍ എന്‍ ടി ആര്‍ പുലിയാണെങ്കില്‍ മോഹന്‍ലാല്‍ സര്‍ സിംഹമാണെന്നാണ് ആരാധകരുടെ പക്ഷം. സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞ് ലാല്‍ ചെയ്ത ട്വീറ്റിനാണ് താരത്തെ പ്രശംസിച്ച് ആരാധകരെത്തിയത്.

ജൂനിയാര്‍ എന്‍ടിആറും മോഹന്‍ലാലും ഒന്നിച്ച ജനതാ ഗാരേജ്

ജൂനിയര്‍ എന്‍ ടി ആറിനെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ജമനത ഗാരേജ്. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

വിജയത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ജനതാ ഗാരേജ് വലിയ വിജയമാക്കി തീര്‍ത്തതിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ ട്വിറ്ററിലെത്തി. അതിന് താഴെ ലാലിനെ പ്രശംസ കൊണ്ട് മൂടുകയാണ് തെലുങ്ക് സിനിമാ പ്രേമികള്‍. ലാലിന്റെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചു എന്ന് പലരും പറയുന്നു

ജൂനിയര്‍ എന്‍ ടി ആറുമായുള്ള താരതമ്യം

ജൂനിയാര്‍ എന്‍ ടി ആറുമായി താരത്യമം നടത്തുന്ന കമന്റുകളും ട്വീറ്റിന് താഴെ കാണാം. ജൂനിയര്‍ എന്‍ ടി ആര്‍ പുലിയാണെങ്കില്‍ മോഹന്‍ലാല്‍ സിംഹമാണെന്നാണ് ആരാധകരുടെ പക്ഷം

തെലുങ്കിലേക്ക് വരൂ

തെലുങ്കില്‍ മോഹന്‍ലാല്‍ ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന അപേക്ഷയും ക്ഷണവുമൊക്കെ ട്വീറ്റിന് താഴെ കമന്റായി വന്നു കിടക്കുന്നു.

English summary
Mohanlal gets so many fans from telugu industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X