»   » മോഹന്‍ലാല്‍ ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീണു തൊഴുതു, തെന്നിന്ത്യന്‍ താരങ്ങള്‍ അമ്പരന്നു!!

മോഹന്‍ലാല്‍ ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീണു തൊഴുതു, തെന്നിന്ത്യന്‍ താരങ്ങള്‍ അമ്പരന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വിനയമുള്ള പെരുമാറ്റത്തെ കുറിച്ചും മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ബഹമാനത്തെ കുറിച്ചും പലരും വാചാലരായിട്ടുണ്ട്. എന്നാല്‍ അത് നേരിട്ട് കണ്ട തമിഴ് സ്റ്റൈല്‍ മന്നനും തെലുങ്ക് മെഗാസ്റ്റാറുമൊക്കെ അമ്പരന്നു പോയി.

കമ്പിളി പുതപ്പ് കൊണ്ട് നാണം മറച്ച് ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്.. ഇത് നമ്മുടെ ലെന തന്നെയോ!!!

സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്‌സ് ആന്‍ര് ആക്ടേഴ്‌സ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിലായിരുന്നു ആ കാഴ്ച. മോഹന്‍ലാല്‍ ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീണ് വണങ്ങുകയായിരുന്നു.

മുണ്ട് സ്‌റ്റൈല്‍

തെന്നിന്ത്യന്‍ താരങ്ങള്‍ കോട്ടും സ്യൂട്ടുമിട്ട് അണിനിരന്ന ചടങ്ങില്‍ മുണ്ടുടുത്ത് മിന്നും താരമായി എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. സ്പടികത്തിലെ ആടു തോമയെ അനുസ്മരിക്കും വിധം മാസ് ലുക്കിലാണ് ലാല്‍ എത്തിയത്. ഇപ്പോള്‍ ചടങ്ങിന്റെ വീഡിയോ വൈറലാകുന്നു.

സ്‌റ്റൈല്‍ മന്നന്‍ എഴുന്നേറ്റ് നിന്നു

പുലിമുരുകന്‍ എന്ന് വിശേഷിപ്പിച്ച് അവതാരകര്‍ ലാലിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഹര്‍ഷാരവങ്ങളോടെ താരങ്ങള്‍ സ്വീകരിച്ചു. വേദിയിലേക്ക് മോഹന്‍ലാല്‍ എത്തിയതും രജനികാന്ത് എഴുന്നേറ്റ് നിന്ന് കൈ വീശുകയായിരുന്നു.

വാചാലനായി ലാല്‍

തന്റെ ഗുരുക്കന്മാരെയും സ്റ്റണ്ട് മാസ്‌റ്റേഴ്‌സിനെയും വാനോളം പുകഴ്ത്തി മോഹന്‍ലാല്‍ സംസാരിച്ചു. 150 ഓളം ചിത്രങ്ങളില്‍ ത്യാഗരാജന്‍ മാസ്റ്ററും താനും ഒന്നിച്ച് പ്രവൃത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം തനിക്ക് ഗുരുവും സുഹൃത്തും സഹോദരനുമൊക്കെയാണെന്നും ലാല്‍ പറഞ്ഞു.

കാല്‍ തൊട്ട് തൊഴുതു

കെഎസ് മാധവന്‍ മാസ്റ്ററെയും ത്യാഗരാജന്‍ മാസ്റ്ററെയും ആദരിക്കാനാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്. ലാലിനെ കണ്ടതും കെഎസ് മാധവന്‍ മാസ്റ്റര്‍ കെട്ടിപിടിച്ച് ഉമ്മവച്ചു. ത്യാഗരാജന്‍ മാസ്റ്റര്‍ വന്നപ്പോള്‍ ലാല്‍ കാലില്‍ വീണ് തൊഴുകയായിരുന്നു. ഇത് കണ്ട് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി അമ്പരക്കുന്നതും വീഡിയോയില്‍ കാണാം..

വീഡിയോ കാണൂ

ഇതാണ് ആ വീഡിയോ.. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയും കാവിമുണ്ടുമാണ് മോഹന്‍ലാലിന്റെ വേഷം. സൂപ്പര്‍താരങ്ങള്‍ക്കും മെഗാതാരങ്ങള്‍ക്കുമൊപ്പം സൂര്യ, വിശാല്‍, കാര്‍ത്തി, ജയം രവി, ധനുഷ്, വിജയ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

English summary
Mohanlal gets standing ovation from Rajinikanth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam