»   » ഇത്തിക്കര പക്കിയാവാനായി എത്തിയ മോഹന്‍ലാലിനെ നിവിനും റോഷനും ഗംഭീരമായി വരവേറ്റു, ചിത്രങ്ങള്‍ കാണൂ!

ഇത്തിക്കര പക്കിയാവാനായി എത്തിയ മോഹന്‍ലാലിനെ നിവിനും റോഷനും ഗംഭീരമായി വരവേറ്റു, ചിത്രങ്ങള്‍ കാണൂ!

Written By:
Subscribe to Filmibeat Malayalam
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലേക്ക് മോഹന്‍ലാലിന് ഗംഭീര വരവേല്‍പ്പ് | filmibeat Malayalam

നായകനായി മാത്രമല്ല അതിഥി താരമായും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടയില്‍ മൂന്ന് സിനിമകളില്‍ അതിഥി താരമായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. നീണ്ട നാളത്തെ അഭ്യൂഹത്തിനൊടുവിലാണ് കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചത്.

ഇത്തിക്കര പക്കിയാവാന്‍ മോഹന്‍ലാലും ചാവേറാവാന്‍ മമ്മൂട്ടിയുമെത്തി, താരരാജാക്കന്‍മാര്‍ അങ്കം തുടങ്ങി!

പ്രിയയുടെ നോട്ടത്തില്‍ വീണ പ്രമുഖര്‍, മോദിയുണ്ട്, രാഹുലുണ്ട്, കണ്ടുനോക്കൂ ഈ കാഴ്ച, രസകരം തന്നെ!


ഫേസ്ബുക്കിലൂടെ നിവിന്‍ പോളിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്ന് സ്ഥിരീകരിച്ചത്. റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും വീണ്ടും ഈ സിനിമയിലൂടെ ഒരുമിച്ചെത്തുകയാണ്. ഏതൊരു യുവതാരവും കൊതിക്കുന്ന അവസരമാണ് നിവിന്‍ പോളിക്ക് ലഭിച്ചിട്ടുള്ളത്.


മോഹന്‍ലാല്‍ കൊച്ചുണ്ണിക്കൊപ്പം

കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ മംഗലാപുരത്തെത്തിയെന്നുള്ള സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നീരാളി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് എത്തിയത്.


നിവിന്‍ പോളിയുടെ പ്രഖ്യാപനം

മോഹന്‍ലാല്‍ അതിഥിയായി ചിത്രത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് നിവിന്‍ പോളി അത സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരുന്നു. മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രവും നിവിന്‍ പങ്കുവെച്ചിരുന്നു.


മംഗലാപുരത്ത് സെറ്റിലെത്തി

ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ. ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്.


നീരാളിയില്‍ നിന്നും ഇത്തിക്കര പക്കിയിലേക്ക്

അജോയ് വര്‍മ്മയുടെ നീരാളി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവാന്‍ എത്തിയിട്ടുള്ളത്. ചിത്രത്തില്‍ അതിഥിയായി മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്.


അസൂയപ്പെടുത്തുന്ന അവസരം

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിക്ക് ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ മാത്രമല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കുന്നുണ്ട്. മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ അതീവ സംതപ്്തനാണ് താരം.


കേക്ക് മുറിച്ച് വരവേറ്റു

കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെത്തിയ മോഹന്‍ലാലിന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. കൊച്ചുണ്ണിയുടെ പേരെഴുതിയ കേക്ക് മുറിച്ചതും അദ്ദേഹമാണ്.


വരവ് കണ്ടോ?

സെറ്റിലേക്കെത്തിയ മോഹന്‍ലാലിനെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അണിയറപ്രവര്‍ത്തകരുംചേര്‍ന്ന് സ്വീകരിക്കുന്നു. പുതിയ ലുക്കില്‍ അതീവ സുന്ദരനായാണ് മോഹന്‍ലാല്‍ എത്തിയത്.


ചിത്രങ്ങള്‍ വൈറലാവുന്നു

മുംബൈയില്‍ നിന്നും മംഗലാപുരത്തേക്കെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേക്ക് മുറിക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നുണ്ട്.


നിവിന്‍ പോളിക്ക് കേക്ക് നല്‍കുന്നു

കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളി ഇപ്പോള്‍ അതേ ഗെറ്റപ്പില്‍ തന്നെയാണ് തലയിലെ ആ തൊപ്പി ഇതുവരെയും മാറ്റിയിട്ടില്ല, മോഹന്‍ലാല്‍ നിവിന്‍ പോളിക്ക് കേക്ക് നല്‍കുന്ന ചിത്രമാണിത്.


മോഹന്‍ലാലിന് കേക്ക് നല്‍കുന്നു

ഇത്തിക്കര പക്കിയാവാനായി സെറ്റിലേക്കെത്തിയ മോഹന്‍ലാലിന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ചേര്‍ന്ന് കേക്ക് നല്‍കുന്നു.


സംവിധായകന് കേക്ക് നല്‍കുന്നു

മോഹന്‍ാലും റോഷന്‍ ആന്‍ഡ്രൂസും നേരത്തെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണഅ ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. സംവിധായകനും മോഹന്‍ലാല്‍ കേക്ക് നല്‍കി.


മമ്മൂട്ടിക്കൊപ്പം താമസം

മാമാങ്കത്തിന്റെ ഷൂട്ടിനായി മമ്മൂട്ടിയും മംഗലാപുരത്തേക്ക് എത്തിയിട്ടുണ്ട്. ഇരുവരും ഒരു ഹോട്ടലിലാണ് താമസിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതോടെ ഇരുവരുടേയും ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.


അച്ചായന്‍ ഏട്ടന്‍ കോമ്പിനേഷന്‍ പൊളിച്ചടുക്കും

ഏട്ടനും അച്ചായനും തമ്മിലുള്ള കോമ്പിനേഷന്‍ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് ആരധകരുടെ അഭിപ്രായം. കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലാണ്.


സന്തത സഹചാരിയായ ഇത്തിക്കര പക്കിയായി

കായംകുളം കൊച്ചുണ്ണിയുടെ സന്തത സഹചാരിയായ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. 20 മിനിറ്റിലധികം നേരമാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പ്രചരിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.


English summary
Mohanlal joined in Kayamkulam Kochunni, photos getting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam