ആനിമേഷന്‍ കഥാപാത്രത്തിന് ലാല്‍ ശബ്ദം നല്കുന്നു
മലയാളത്തിലെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രത്തില്‍ മോഹന്‍ ലാലിന്റെ ശബ്‌ദവും.
മണികണ്‌ഠന്‍ എന്ന് പേരിട്ടിട്ടുള്ള ഈ ആനിമേഷന്‍ ചിത്രത്തില്‍ പന്തളം രാജാവെന്ന കഥാപാത്രത്തിനാണ് ലാല്‍ ശബ്ദം പകര്‍ന്നിരിയ്‌ക്കുന്നത്. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന വിഷു ചിത്രത്തിന്റെ തിരക്കുകള്‍ക്കിടെയാണ് ലാല്‍ മണികണ്‌ഠനുമായും സഹകരിയ്‌ക്കുന്നത്.
മോഹന്‍ ലാലിന്റെ സ്വന്തം സ്‌റ്റുഡിയോയായ വിസ്‌മയയിലാണ് മണികണ്‌ഠന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മലയാളത്തില്‍ ആദ്യമായി ഒരുങ്ങുന്ന ആനിമേഷന്‍ ചിത്രം കൂടുതല്‍ ജനകീയമാക്കുകയെന്ന ഉദ്ദേശത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ റെജി സെന്‍ ലാലിന്റെ ശബ്ദം ഉപയോഗിക്കുന്നത്.
മണികണ്‌ഠനു വേണ്ടി തന്റെ ശബ്ദം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ലാല്‍ പറഞ്ഞു.
ആനിമേഷന്‍ ചിത്രങ്ങളുടെ പറുദ്ദീസയായ ഹോളിവുഡില്‍ മുന്‍ നിര താരങ്ങള്‍ തന്നെയാണ് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‌കുന്നത്. മണികണ്‌ഠന് ശബ്ദം നല്‌കിയതിലൂടെ ലാലും ആ വഴി പിന്തുടരുകയാണ്.


Click it and Unblock the Notifications











