മോഹന്‍ലാലിന്റെ പുത്തന്‍ കാരവന്‍
ചിത്രീകരണത്തിനിടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് വിശ്രമിക്കാന്‍ പുത്തന്‍ കാരവന്‍. മലയാളത്തിലെ പ്രമുഖ നടീനടന്മാര്‍ക്കൊക്കെ കാരവനുകള്‍ സജ്ജമാക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോ മൊബൈല്‍സാണ് അത്യാധുനിക സൗകര്യങ്ങളുള്ള കാരവന്‍ മോഹന്‍ലാലിനും നിര്‍മിച്ചു നല്‍കിയത്.
മോഹന്‍ലാലിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് നിര്‍മിച്ച് വാഹനത്തില്‍ ഒരു വിമാനത്തിനുള്ളിലുള്ള എല്ലാ ആഡംബരങ്ങളുമുണ്ട്. മസാജ് ചെയര്‍, ഡൊമസ്റ്റിക്, ഓട്ടോമോട്ടീവ് എസി, വാക്വം ടോയലറ്റ് എന്നിങ്ങനെയെല്ലാം കാരവനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്.

വീട്ടിലിരുന്ന് വാഹനത്തിന്റെ ഉള്‍വശവും വാഹനത്തിലിരുന്ന് പുറത്തെ കാഴ്ചകളും കാണാനുള്ള സംവിധാനവുമുണ്ട്. റിമോട്ട് ഘടിപ്പിച്ചതാണ് വാഹനത്തിന്റെ വാതിലുകള്‍. സൂപ്പര്‍സ്റ്റാറിന്റെ വീട്ടിലേക്കുള്ള വഴിയുടെ വലിപ്പവും സ്ഥലപരിമിതികളുള്ള ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ നോക്കിയാണ് വാഹനത്തിന്റെ വലുപ്പം നിശ്ചയിച്ചത്.
മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കും കാരവന്‍ നിര്‍മിച്ചു നല്‍കിയത് ഓജസ് ഓട്ടോമൊബൈല്‍സാണ്. നാലുമാസം മുമ്പാണ് വാഹനം നിര്‍മിച്ചുനല്‍കണമെന്ന ആവശ്യവുമായി ലാല്‍ കമ്പനിയെ സമീപിച്ചത്. മോഹന്‍ലാലിന്റെ ഡ്രൈവര്‍മാരായി അനിലും അനീഷും താക്കോല്‍ ഏറ്റുവാങ്ങി.


Click it and Unblock the Notifications











