മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ശത്രുക്കളാക്കുന്നതാര്?
മോഹന്‍ലാല്‍ സിനിമയില്‍ വന്നിട്ട് വര്‍ഷം 35 കഴിഞ്ഞു. ഒരുപാട് ആരോപണങ്ങളും വിമര്‍ശനങ്ങളും ചളിവാരിയെറിയലും അദ്ദേഹത്തിന് നേരെയുണ്ടായി. പക്ഷെ അതൊക്കെ ഫാന്‍സുകാരുടെ സ്ഥിരം വേലയാണെന്ന മട്ടില്‍ അദ്ദേഹം തട്ടിക്കളഞ്ഞു. പക്ഷെ അധിക്ഷേപം അതിരുകടന്നപ്പോഴാണ് ലാല്‍ ഫേസ്ബുക്കിലെ ചില പേജുകള്‍ക്കെതിരെ നിയമനടപടികളുമായി രംഗത്തെത്തിയത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും രണ്ട് തട്ടില്‍ നിര്‍ത്തി മത്സരിക്കുന്നതും അവരെ, അവര്‍പോലുമറിയാതെ ശത്രുക്കളാക്കുന്നതും ഈ ഫാന്‍സ് അസോസിയേഷന്‍ ഒന്ന് മാത്രമാണ്. സിനിമയ്ക്കപ്പുറത്തും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ലാലും മമ്മൂട്ടിയും അവസരം ലഭിയ്ക്കുമ്പോഴൊക്കെ കാണിച്ചുകൊടുത്തിട്ടും ഫാന്‍ അസോസിയേഷനുകള്‍ക്കെന്തേ അത് മനസ്സിലാവുന്നില്ല?
മോഹന്‍ലാലിനൊപ്പം ഓണം ആഘോഷിക്കുന്ന മമ്മൂട്ടിയും മമ്മൂട്ടിയ്‌ക്കൊപ്പം റംസാന്‍ ആഘോഷിക്കുന്ന മോഹന്‍ലാലും കേരളത്തിന്റെ അഭിമാനമാണ്. ഇനിയധവാ അങ്ങനെ മറ്റൊരു നടനോട് അല്പം ഇഷ്ടം കൂടുതലുണ്ടെങ്കില്‍ അത് അദ്ദേഹത്തോട് മാത്രം പ്രകടമാക്കുക. അതിലേക്ക് എന്തിന് കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നു എന്നതാണ് രണ്ടാമത്തെ ചോദ്യം.

തങ്ങള്‍ തമ്മില്‍ മത്സരങ്ങളില്ല. അഭിനയത്തിന്റെതായാലും വ്യക്തി- സ്വകാര്യ ജീവിതത്തിന്റെതായാലും മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ത്തും രണ്ട് വഴിയാണ്. രണ്ടു പേരും രണ്ട് വ്യക്തിത്വങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും നടന്മാര്‍ മാത്രമാണ്. അവരുടെ സിനിമയിലെ കഥാപാത്രങ്ങളല്ല. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറിയാല്‍ അവരും അച്ഛനും ഭര്‍ത്താവും സഹോദരനും മകനുമൊക്കെയാണ്.


Click it and Unblock the Notifications