»   » 'ലേല'ത്തിലും ലാലേട്ടന് എതിരില്ല, 'ഇഷ്ട നമ്പര്‍' കൈവിട്ട നിരാശയുമായി ദിലീപ്, ജസ്റ്റ് മിസ്സ്ഡ്

'ലേല'ത്തിലും ലാലേട്ടന് എതിരില്ല, 'ഇഷ്ട നമ്പര്‍' കൈവിട്ട നിരാശയുമായി ദിലീപ്, ജസ്റ്റ് മിസ്സ്ഡ്

Posted By: Nihara
Subscribe to Filmibeat Malayalam

ഇഷ്ടമുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാത്തവരായി ആരുമില്ല. വാഹനം, ഫാന്‍സി നമ്പര്‍, വീട്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏതിനോടാണോ കൂടുതല്‍ താല്‍പര്യം അത് സ്വന്തമാക്കാനായി ശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ് സെലിബ്രിറ്റീസ്. ഇഷ്ട വാഹനം മാത്രം പോര ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറും ലഭിക്കുന്നതിന് എന്തു വേണമെങ്കിലും ചെയ്യാന്‍ ഇവര്‍ തയ്യാറാവും.

ഇഷ്ട നമ്പര്‍ സ്വന്തമാക്കുന്നതിനുള്ള ലേലത്തിലൂടെ നല്ലൊരു തുക തന്നെ സ്വന്തമാക്കാറുണ്ട് ആദായ നികുതി വകുപ്പ്. പ്രിയപ്പെട്ട നമ്പര്‍ ലഭിക്കുന്നതിനുള്ള ലേലത്തില്‍ എത്ര തുക മുടക്കാനും താരങ്ങള്‍ തയ്യാറാണ്. ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നതിനുള്ള ലേലത്തില്‍ അനായാസേന തനിക്ക് ഇഷ്ടപ്പെട്ട നമ്പര്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ സ്വന്തമാക്കി. എന്നാല്‍ തന്റെ ഇഷ്ടനമ്പര്‍ കൈവിട്ടു പോയ നിരാശയിലാണ് ജനപ്രിയ നായകന്‍ ദിലീപ്.

ഫാന്‍സി നമ്പര്‍ ലേലത്തില്‍ പങ്കെടുത്ത് ദിലീപും മോഹന്‍ലാലും

പുതിയ വണ്ടിയായ പോര്‍ഷെയ്ക്ക് വേണ്ടിയാണ് ദിലീപ് ലോലത്തില്‍ പങ്കെടുത്തത്. എന്നാല്‍ താരത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇന്നോവയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ കെഎല്‍സികെ 7 സ്വന്തമാക്കിയത്.

ഇഷ്ടനമ്പര്‍ സ്വന്തമാക്കി മോഹന്‍ലാല്‍

ഇഷ്ടനമ്പരായ കെഎല്‍സികെ 7 ഇനി മോഹന്‍ലാലിന് സ്വന്തം. കൊച്ചിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ ലേത്തില്‍ 31,000 രൂപ മുടക്കിയാണ് താരം തന്റെ ഫേവറിറ്റ് നമ്പര്‍ സ്വന്തമാക്കിയത്.

ഇഷ്ട നമ്പറിനായി നിരവധി പേര്‍ രംഗത്ത്

കെഎല്‍ 7 സീരീസിന്റെ ബുക്കിങ്ങ് തുടങ്ങിയപ്പോള്‍ തന്നെ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേര്‍ ഫീസ് അടച്ചിരുന്നു. കെഎല്‍ സിസികെ യ്ക്ക് വേണ്ടിയാണ് ദിലീപ് മുന്നോട്ടു വന്നത്. എന്നാല്‍ താരത്തിന് അത് സ്വന്തമാക്കാനായില്ല.

ദിലീപിന് നിരാശ

31, 000 മുടക്കിയപ്പോള്‍ തന്നെ മോഹന്‍ലാലിന് തന്റെ ഇഷ്ടനമ്പര്‍ ലഭിച്ചു. എന്നാല്‍ തന്റെ പോര്‍ഷെ കാറിന് വേണ്ടി സികെ1 ലക്ഷ്യം വെച്ച ദിലീപിന് നിരാശയായിരുന്നു. 5 ലക്ഷം വരെ വിളിച്ചുവെങ്കിലും മറ്റൊരാള്‍ 7.50 ലക്ഷം മുടക്കി സികെ1 സ്വന്തമാക്കുകയായിരുന്നു.

English summary
Mohanlal got his favourite number, but Dileep lost it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam