ലാലും ഗ്രിഗറിയും ദാസനും വിജയനും പോലെ
ദാസന്‍-വിജയന്‍. മലയാളം കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്റെ ദാസനും വിജയും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലൂടെയാണ് ദാസനും വിജയനും മലയാളികള്‍ക്കിടയിലേക്കു കടന്നുവന്നത്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് അതുപോലെയൊരു കൂട്ടുകെട്ടിനെ കൂടി ജനിപ്പിക്കുന്നു.
പേരിടാത്ത പുതിയ ചിത്രത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ കൂട്ടുകെട്ട്. മോഹന്‍ലാലും ന്യൂജനറേഷന്‍ കൊമേഡിയന്‍ ഗ്രിഗറിയും ആണ് ഈ കൂട്ടുകെട്ടിലൂടെ എത്തുന്നത്. വിനീത് എന്‍ പിള്ളയും മാത്തനുമാണ് നമ്മെ ചിരിപ്പിക്കാനെത്തുന്ന പുതിയ ടീം. വിനീത് ആയി മോഹന്‍ലാലും മാത്തനായി ഗ്രിഗറിയുമാണ് അഭിനയിക്കുന്നത്. ഗ്രിഗറിയെ എല്ലാവര്‍ക്കും അറിയാം. എബിസിഡി, 1983 എന്നീ ചിത്രങ്ങളിലൂടെയാണ് ഗ്രിഗറി മലയാളിയെ ചിരിപ്പിച്ച ന്യൂജനറേഷന്‍ താരം.

എബിസിഡിയില്‍ ദുല്‍ക്കര്‍ സല്‍മാനൊപ്പമായിരുന്നു ഗ്രിഗറി അരങ്ങേറിയത്. അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മലയാളിയാണ് ഗ്രിഗറി. പിന്നീട് 1983യില്‍ ക്രിക്കറ്റുകളിക്കാരനായും തിളങ്ങി.ആദ്യമായിട്ടാണ് മലയാളത്തിലെ മുതിര്‍ന്നതാരത്തോടൊപ്പം ഗ്രിഗറി അഭിനയിക്കുന്നത്. ആദ്യസിനിമകളിലെ മുടിയെല്ലാം വെട്ടി പുതിയൊരു ഗെറ്റപ്പിലാണ് ഗ്രിഗറിഎത്തുന്നത്.
മലയാളത്തിലെ ഒട്ടുമിക്ക കൊമേഡിയന്‍മാരും സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കോമഡി സത്യന്‍ ചിത്രങ്ങളുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ്. അതുകൊണ്ടു തന്നെ കൊമേഡിയന്‍മാരെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിലുണ്ടാകും. എന്നാല്‍ സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ളവര്‍ക്കൊന്നും അദ്ദേഹം അവസരം കൊടുത്തിട്ടില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് ഗ്രിഗറിയെ പോലെയുള്ള ന്യൂജനറേഷന്‍ സത്യന്‍ ചിത്രത്തിലൂടെ വരുന്നത്.
വിനീത് പിള്ള എന്ന റിപ്പോര്‍ട്ടര്‍ക്കൊപ്പം കഴിയുന്ന മാത്തന്‍ എന്ന ഫോട്ടോഗ്രഫറായിട്ടാണ് ഗ്രിഗറി അഭിനയിക്കുന്നത്. മാത്തന്റെ ഓരോ ചെയ്തികളും വിനീതിനെ കുഴിയില്‍ കൊണ്ടു ചാടിക്കും. വളരെ രസകരമായൊരു ചേരുവയാണ് ലാല്‍ ഗ്രിഗറിയുടെത്. കാത്തിരുന്നു കാണാം.


Click it and Unblock the Notifications











