»   » റെക്കോര്‍ഡും ചരിത്രവും ഒന്നിച്ച്, എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രവുമായി മോഹന്‍ലാല്‍

റെക്കോര്‍ഡും ചരിത്രവും ഒന്നിച്ച്, എക്കാലത്തെയും മികച്ച ബിഗ് ബജറ്റ് ചിത്രവുമായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam


പുലി മുരുകന് ശേഷവും മോഹന്‍ലാലിനെ കാത്തിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളാണ്. അതിലൊന്ന് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന ഗരുഡയാണ്. കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിലും മോഹന്‍ലാല്‍ നായകനായി എത്തുന്നുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സി വി ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു.

മലയാള സിനിമയില്‍ ഇതുവരെ സംഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റ് എന്ന പ്രത്യകത കൂടി ചിത്രത്തിന് ഉണ്ട്. അതേ മലയാള സിനിമയിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം 40 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുക. സി വി ബാലകൃഷ്ണന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന് കാമമോഹിതം എന്ന് തന്നെയാണ് പേര്.

mohanlal

വിഷയ സുഖമറിയാനായി സ്വന്തം ശരീരം ത്യജിച്ച് സാഗര ദത്തന്‍ എന്ന ഭൂപ്രഭവിന്റെ ശരീരത്തില്‍ പ്രവേശിച്ച ജ്വജ്വല മഹര്‍ഷിയുടെ കഥയാണ് കാമമോഹിതം. മലയാളത്തിലും സംസ്‌കൃതത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തുന്നുവെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹരിഹര്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗതാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുക. കൂടാതെ ഇന്ത്യന്‍ സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളെയും ചിത്രത്തിന്റെ ഭാഗമാക്കാനാണ് സംവിധായകന്റെ തീരുമാനം. പുതുമുഖ താരമായിരിക്കും ചിത്രത്തിലെ നായിക എന്നും പറയുന്നുണ്ട്.

English summary
mohanlal in harihar das's next kamamohitham.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam