മോഹന്‍ലാലിന് പ്രതിഫലം ഒന്നേ കാല്‍ കോടി
മലയാളത്തിലെ ഏറ്റവും വില കൂടിയ താരമായി മോഹന്‍ലാല്‍ തുടരുന്നു. ഏറ്റവും പുതിയ ചിത്രമായ കോളജ് കുമാരനില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം ഒന്നേ കാല്‍ കോടിയാണ്.
ഫെയ്റി ക്യൂന‍് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കോളജ് കുമാരന്‍ നിര്‍മിക്കുന്ന മാര്‍ട്ടിനാണ് മോഹന്‍ലാലിന് ഒന്നേ കാല്‍ കോടി രൂപ പ്രതിഫലമായി നല്‍കാന്‍ തയ്യാറായത്. ഒരു മലയാള താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മോഹന്‍ലാലാണ് മലയാളത്തിലെ ഏറ്റവും വിലയേറിയ താരം. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് എഴുപതും എണ്‍പതും ലക്ഷം വാങ്ങിയിരുന്ന മോഹന്‍ലാലിന്റെ പ്രതിഫലം ഒരു കോടിയിലെത്തിയത് ആകാശഗോപുരം എന്ന ചിത്രത്തോടെയാണ്. ബോളിവുഡ് സിനിമകള്‍ നിര്‍മിക്കുന്ന വന്‍കിട ബ്രാന്റ് ഒരു ഓഫ് ബീറ്റ് ചിത്രമായിരുന്നിട്ടു പോലും ആകാശഗോപുരത്തില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന് ഒരു കോടി രൂപ പ്രതിഫലമായി നല്‍കി.
ഇപ്പോള്‍ കോളജ് കുമാരനിലെത്തിലെത്തിയപ്പോഴേക്കും ലാലിന്റെ പ്രതിഫലം ഒന്നേ കാല്‍ കോടിയായി ഉയര്‍ന്നിരിക്കുന്നു. ഒരു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന ഏക മലയാള താരമാണ് മോഹന്‍ലാല്‍.


Click it and Unblock the Notifications