ലാലേട്ടന്റെ മകൾ എവിടെയെന്ന് അന്വേഷിക്കുന്നവർ കാണൂ! അച്ഛനോടൊപ്പം താരപുത്രി ക്യാമറയ്ക്ക് മുന്നിൽ...
ഏറെ നാളുകൾക്ക് ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ള വീഡിയോ പുറത്തു വരുന്നത്.
സിനിമയിൽ ഇല്ലെങ്കിൽ പോലും താരങ്ങളുടെ മക്കളും സെലിബ്രിറ്റികളാണ്. പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടാൽ ഇവർക്ക് ചുറ്റു അനേകായിരം ക്യാമറ കണ്ണുകളാണ്. എന്നാൽ അദികം ക്യാമറയ്ക്ക് മുന്നിലും പൊതു വേദിയിലും പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. അച്ഛനും ചേട്ടനും സെലിബ്രിറ്റീസായിട്ടു പോലും വിസ്മയയെ ഇവർക്കൊപ്പം കാണാൻ പെതു ചടങ്ങുകളിലോ സ്വകാര്യ ചടങ്ങുകളിലോ കാണാൻ കഴിഞ്ഞിട്ടുമില്ല.

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും വിസ്മയ അധികം സജീവമല്ല. ഫേസ്ബുക്കിലോ മറ്റ് മോഹൻലാലും, സുചിത്രയും പ്രണവും ഒന്നിച്ചെത്തുന്ന പല ചടങ്ങിലും വിസ്മയയെ കാണാൻ കിട്ടാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടനും മകളും ഒന്നിച്ചുള്ള വീഡിയോയാണ്. എയർ പോർട്ടിൽ നിന്ന് കാറിലേയ്ക്ക് കയറുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഏറെ നാളുകൾക്ക് ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ള വീഡിയോ പുറത്തു വരുന്നത്. എന്നാൽ ഇപ്പേൾ പുറത്തു വന്ന വീഡിയോ എവിടെ എപ്പോൾ എന്നതിനെ കുറിച്ചുള്ള ഒരു ധാരണയുമില്ല. കഴിഞ്ഞ വർഷം ലാലേട്ടനും മകളുമായുള്ള ബ്ലക്ക് ആന്റ് വൈറ്റ് ചിത്രം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിരുന്നു. അതിനു ശേഷം പുറത്തു വരുന്ന അച്ഛന്റേയും മകളുടേയും വീഡിയോയാണിത്.


Click it and Unblock the Notifications











