അന്നും ഇന്നും സ്റ്റീഫൻ സൂപ്പർ ഹിറ്റ്!! ലാലേട്ടന്റെ ലൂസിഫറിൽ രണ്ട് അപൂർവ്വ കൂടിച്ചേരൽ... കാണൂ

ലൂസിഫർ ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകർ. പ്രതീക്ഷിച്ചതിലും ഒരുപടി അപ്പുറമാണ് പൃഥ്വി നൽകിയിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പളളിയെ ഇരു കൈകളുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് ജനങ്ങൾ . ലൂസിഫർ എന്ന ചിത്രം മോഹൻലാലിന്റെ കരിയറിൽ ഏറ്റവും പ്രത്യേകതയുളള ചിത്രമാണ്. രണ്ടു തലമുറകളിലെ കൂടിച്ചേരലാണ് ലൂസിഫർ എന്ന ചിത്രം. ഈ അപൂർവ്വ സംഗമം മലയാള സിനിമയിൽ ഇതുവരെ ഉണ്ടായിട്ടില്ല.

lucifer

1988 ൽ മോഹൻലാലിനെ നായികനാക്കി ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉത്സവ പിറ്റേന്ന്. ചിത്രത്തിൽ സുകുമാരനായിരുന്നു മോഹൻലാലിന്റെസഹോദരനായി എത്തിയത്. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ഭരത് ഗോപിയുടെ മകൻ മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ഉത്സപിറ്റേന്നിൽ സുകുമാരൻ മോഹൻലാലിന്റെ സഹോദരനായപ്പോൾ ഇന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കൾലാലേട്ടനോടൊപ്പം ഈ ചിത്രത്തിലുണ്ട്.

പൃഥ്വിരാജിന് ഈ ചിത്രത്തിനോട് മറ്റൊരു വൈകാരികമായ ബന്ധം കൂടിയുണ്ട്. സുകുമാരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന്.ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് താരം വിടവാങ്ങിയത്. ഇന്ന് മകൻ പൃഥ്വിരാജിലൂടെ ആ ആഗ്രഹം സഫലമായിരിക്കുകയാണ്. കൂടാതെ മോഹൻലാലിന്റെ കരിയറിൽ സ്റ്റീഫൻ നേടി കൊടുക്കുന്ന രണ്ടാമത്തെ ഹിറ്റാണിത്. ലാൽ സലാം എന്ന ചിത്രത്തിൽ നെട്ടൂർ സ്റ്റീഫൻ എന്ന കഥപാത്രം മോഹൻലാലിന്റെ കരിയർ തന്നെ മാറ്റി മറിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X