ജാക്കറ്റും തൊപ്പിയും തോളിൽ ഒരു ബാഗും! ലാലേട്ടന്റെ ന്യൂസിലന്‍ഡ് ലുക്ക് ഇങ്ങനെ, ചിത്രങ്ങൾ വൈറൽ

സിനിമയിൽ എത്ര തിരക്കാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരിക്കും നടൻ മോഹൻ ലാൽ. താരം എവിടെ എന്ത് ചെയ്യുന്നു എന്ന് കൃത്യമായി താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട് . ലൊക്കേഷൻ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ന്യൂസിലൻഡിലെ അവധി ആഘോഷ ചിത്രങ്ങളാണ്.

mohanlal

ഒരു പെയ്ന്റിങ്ങിനോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജാക്കറ്റും തൊപ്പിയും ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഇൻസ്റ്റഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിമിഷം നേരം കൊണ്ട് ലാലേട്ടന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിങ്ങായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പാചകം ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാര്യ സുചിത്രയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും താരത്തിനോടൊപ്പം ചിത്രത്തുലുണ്ടായിരുന്നു. സുപ്രിയയാണ് ഈ ചിത്രം പങ്കുവെച്ചത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദർശൻ - മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് . കൂടാതെ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X