മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

By Aswathi

എണ്‍പതുകളില്‍ ചലച്ചിത്രലോകത്ത് ഒന്നിച്ചഭിനയിച്ചിരുന്നവര്‍ ഒത്തുചേരുന്ന പരിപാടി നേരത്തെയും ഉണ്ടായിട്ടുണ്ട്. 2009ല്‍ ലിസി പ്രിയദര്‍ശനും മണിരത്‌നവും ഇത്തരം ഒരു സംഗമം സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലിസിയ്ക്കും മണിരത്‌നത്തിനും ശേഷം മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും.

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ എണ്‍പതുകളില്‍ നിറഞ്ഞുനിന്ന സൂപ്പര്‍സ്റ്റാറുകളും അവരുടെ നായികമാരുമെല്ലാമുണ്ടായിരുന്നു പരിപാടിയില്‍. ജനുവരി 18, ശനിയാഴ്ച ഇഞ്ചമ്പക്കം ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഗമം സംഘടിപ്പിച്ചത്

എവഗ്രീന്‍ സ്റ്റാര്‍സ് 80 എന്ന് പേരുനല്‍കി സംഘടിപ്പിച്ച പരിപാടിയില്‍ രജനീകാന്ത്, വെങ്കിടേഷ്, സുമന്‍, ചിരംഞ്ജീവി, ആംബരീഷ്, രമ്യകൃഷ്ണന്‍, ആംബിക, ഖുഷ്ബു, സുഹാസിനി എന്നിവരടക്കം എതാണ്ട് 25 ഒളം താരങ്ങളാണ് പങ്കെടുത്തത്.

2009ല്‍ ലിസിയാണ് ഇത്തരത്തില്‍ ചന്നൈയില്‍ പരിപാടി സംഘടിപ്പിച്ചത്. അന്ന് താരങ്ങളെല്ലാം കറുപ്പും പച്ചയും വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയിരുന്നതെങ്കില്‍ ഇന്ന് കളര്‍ ഫുള്ളാണ്. അന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ താരങ്ങളും പങ്കെടുത്തിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലാല്‍ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

താരങ്ങള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അകത്തേക്ക് കടന്നത്. ഭാര്‍ത്താവായാലും ഭാര്യയായാലും മക്കളായാലും കളിക്കളത്തിന് പുറത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച സൗഹൃദങ്ങള്‍ ഒന്ന് പൊടി തട്ടിയെടുക്കുന്നതുപോലെയായിരുന്നു. ചിലര്‍ മിക്കപ്പോഴും കണ്ടുമുട്ടുന്നവര്‍, ചിലര്‍ ഇതുപോലെ ചില ആഘോഷങ്ങളില്‍ മാത്രം വന്നുപോകുന്നവര്‍

ജയറാം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കാണൂ

എണ്‍പതുകളിലെ താരങ്ങള്‍

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

രജനീകാന്ത്, വെങ്കിടേഷ്, സുമന്‍, ചിരംഞ്ജീവി, ആംബരീഷ്, രമ്യകൃഷ്ണന്‍, ആംബിക, ഖുഷ്ബു, സുഹാസിനി എന്നിവരടക്കം എതാണ്ട് 25 ഒളം താരങ്ങളാണ് എവര്‍ഗ്രീന്‍ സ്റ്റാര്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്തത്.

 സൗഹൃദമെന്നാല്‍

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

ലിസി പ്രിയദര്‍ശന്‍ നേരത്തെ ഇതുപോലെ എണ്‍മ്പതുകളിലെ താരങ്ങളെ വച്ച് പരിപാടി സംഘടിപ്പിച്ചിരുന്നു.

അമ്പരീഷിനൊപ്പം

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

കന്നടയുടെ താരം അമ്പരീഷിനൊപ്പം ജയറാം

 രജനീകാന്ത്

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

തമിഴ് തലൈവര് രജനീകാന്തും ജയറാമും

വെങ്കിടേഷ്

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

തെലുങ്ക് താരം വെങ്കിടേഷിനൊപ്പം ജയറാം

ചിരഞ്ജിവി

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

ചിരഞ്ജീവിയും ജയറാമും പരിപാടിക്കിടയില്‍ എടുത്ത ഒരു ഫോട്ടോ

ലാലിന്റെ നായികമാര്‍

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

എണ്‍പതുകളില്‍ മോഹന്‍ലാലിന്റെ നായികമായവര്‍. ഖുശ്ബു, അംബിക, നദിയ മൊയ്തു, ലിസി, സുഹാസിനി, രമ്യ, രേവതി തുടങ്ങിയ നായികമാര്‍ക്കൊപ്പം മോഹന്‍ലാല്‍

ലിസി സംഘടിപ്പിച്ച പരിപാടി

മോഹന്‍ലാലും എണ്‍പതുകളിലെ താരങ്ങളും

2019ല്‍ ലിസി പ്രിയദര്‍ശന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X