»   » മോഹന്‍ലാലും ഹൃത്വിക് റോഷനും ഒരേ കഥാപാത്രങ്ങളായി എത്തുന്നു

മോഹന്‍ലാലും ഹൃത്വിക് റോഷനും ഒരേ കഥാപാത്രങ്ങളായി എത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും ഹൃത്വിക് റോഷനും ഒരേ കാഥാപാത്രമായി എത്തുന്നു എന്ന് കേട്ട് ആരും ഞെട്ടേണ്ടതില്ല, ഒരേ കഥാപാത്രവുമായി ഇരുവരും എത്തുന്നത് വ്യത്യസ്ത ഭാഷകളിലാണ്. ഒരാള്‍ മലയാളത്തിലും, മറ്റേയാള്‍ ബോളിവുഡിലും. എന്താണ് കഥാപാത്രത്തിലെ സാമ്യം എന്നല്ലേ?

അച്ഛന്റെ പ്രൊഡക്ഷനായ കബാലിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ ഹൃത്വിക് റോഷനാണ്. കാമുകിയുടെ മരണത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യുന്ന നായകനാണ് ചിത്രത്തില്‍ ഹൃത്വിക്. പക്ഷെ അദ്ദേഹം അന്ധനാണ്.

 hrithik-roshan-mohanlal

സമാനമായ കഥാപാത്രത്തെയാണ് പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അവതരിപ്പിയ്ക്കുന്നത്. ഒപ്പത്തില്‍ ലാലും അന്ധനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വിമല രാമനും സഞ്ചിത ഷെട്ടിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ഇരു ചിത്രങ്ങളുടെയും കഥ യാതൊരു തരത്തിലും ബന്ധമുള്ളതല്ല. റിലീസ് ചെയ്യുന്നതും ഒരേ സമയത്തായിരിക്കില്ല. എന്നാല്‍ ഏകദേശം ഒരേ സമയത്ത് രണ്ട് ഭാഷകളില്‍ രണ്ട് പ്രകത്ഭതാരങ്ങള്‍ സമാനമായ കഥാപാത്രങ്ങളുമായി എത്തുന്നു എന്ന വാര്‍ത്ത ആരാധകരില്‍ കൗതുകം ഉളവാക്കുന്നു.

English summary
Mohanlal, Hrithik Roshan doing similar characters in upcoming movies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam