»   » മോഹന്‍ലാല്‍, ശ്രീനി, അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും സംഭവിക്കുമോ???

മോഹന്‍ലാല്‍, ശ്രീനി, അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും സംഭവിക്കുമോ???

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് എന്നു സംഭവിക്കുമെന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. ശ്രീനിവാസന്റെ സ്‌കരിപ്റ്റും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവും ഒഴിച്ചു കൂടാനാവാത്ത ഘടകമായി നിന്നിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. ആ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്ന് അത് സംഭവിക്കുമെന്ന്. 1980 കള്‍ അവരുടെ കാലമായിരുന്നു. മോഹന്‍ലാല്‍- ശ്രീനി-സത്യന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളിലെ ഡയലോഗ് പോലും ആരാധകര്‍ക്ക് മനപ്പാഠമാണ്. എത്ര കണ്ടാലും മതി വരാത്ത സിനിമകളാണ് ഇവര്‍ സമ്മാനിച്ചത്. നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകളൊക്കെ ആ കൂട്ടുകെട്ടില്‍ പിറവിയെടുത്തതാണ്.

ആ കൂട്ടുകെട്ട് വീണ്ടും സംഭവിക്കുമോ??

ഒരു കാലത്തെ ഹിറ്റ് രാജാക്കന്‍മാര്‍ വീണ്ടും ഒരുമിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉള്‍പ്പെടുത്തി സിനിമ സംവിധാനം ചെയ്യുമെന്ന് സത്യന്‍ അന്തിക്കാട് അറിയിച്ചിരുന്നു. എന്നാല്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍

തങ്ങള്‍ ഒരുമിച്ച സിനിമകളിലെല്ലാം സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഇറങ്ങിയിട്ട് 30 വര്‍ഷമായി. എന്നാല്‍ അതിലെ പ്രധാന വിഷയമായ വാടകക്കാരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഇടിച്ചു കയറുന്ന വീട്ടുടമസ്ഥനും പൊല്ലാപ്പുകളും ഇന്നും സംഭവിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അവസരം വന്നാല്‍ സംഭവിക്കും

ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട പ്രൊജക്ടുകളൊന്നും ഇപ്പോഴില്ലെന്നും അവസരം വന്നാല്‍ അത് സംഭവിക്കുമെന്നുമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പറയുന്നത്.

പുതിയ പ്രൊജക്ട്

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. മേജര്‍ രവിയുടെ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.

English summary
Mohan Lal and Sreenivasan have been the dream duo in the 80s! The two have teamed up for several hits including Nadodikaattu, Sanmanassulavarkku Samadhaanam and Varavelpu.There is no story yet. If a movie materialises, let it happen. When we come together, we want it to be entertaining for our audience. Now people expect a lot and unless you are confident of doing a really good film, I think we should never attempt it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam