അതീവ രഹസ്യമാക്കി വെച്ച മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു
ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുള്ളത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. വില്ലനെന്നാണ് ചിത്രത്തിന് നല്‍കിയ പേര്. റോക്ക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമായ താരം ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് വേഷമിടുന്നത്.വില്ലന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു കഴിഞ്ഞു. ആയുര്‍വേദ ചികിത്സയിലൂടെ ശരീരഭാരം കുറച്ച് ചുള്ളനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വ്യത്യസ്ത ലുക്കുമായി മോഹന്‍ലാല്‍
ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്.

ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും മഞ്ജുവും
മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

തലസ്ഥാന നഗരിയില്‍ ചിത്രീകരണം തുടങ്ങി
ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് ആരംഭിച്ചു . വാഗമണ്ണിലാണ് പ്രധാന ലൊക്കേഷന്‍. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.

തമിഴിലെയും തെലുങ്കിലെയും പ്രമുഖര്‍
തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവര്‍ മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളുമായാണ് ഓരോരുത്തരും എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രണയത്തിന് പ്രാധാന്യമില്ല
മോഹന്‍ലാലും മഞ്ജുവും ദമ്പതികളായി വേഷമിടുന്ന സിനിമയില്‍ പ്രണയത്തിന് വല്ല്യ പ്രാധാന്യമൊന്നുമില്ല. പ്രണയ ചിത്രമല്ല. തന്റേതായ വ്യക്തിത്വമുള്ള ശക്തമായ കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.


Click it and Unblock the Notifications











