കളിലഹരിയുമായി ലാലേട്ടന്‍ ബ്രസീലിലേയ്ക്ക്
കേരളമാകെ ഫുട്‌ബോള്‍ ലഹരിയിലാണ് ബ്രസീലില്‍ നടക്കുന്ന കാല്‍പ്പന്ത് മാമാങ്കത്തിന്റെ ചൂട് സിനിമാലോകത്തേയ്ക്കും പടര്‍ന്നുകഴിഞ്ഞു. പല താരങ്ങളും തങ്ങളുടെ ഇഷ്ട ടീമുകളെക്കുറിച്ചും മോശം ടീമുകളെക്കുറിച്ചുമെല്ലാം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ സൂപ്പര്‍താരം മോഹന്‍ലാല്‍ കളികാണാനായി ബ്രസീലിലേയ്ക്ക്.
മെയ് മാസം മുതല്‍ അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമേരിക്കയിലായിരുന്നു ലാല്‍. അവിടെനിന്നും ഷൂട്ടിങ് തീര്‍ന്നയുടനെ ബ്രസീലിലേയ്ക്ക് തിരിക്കുകയായിരുന്നു. ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ താന്‍ ബ്രസീലില്‍ പോകുമെന്ന് മോഹന്‍ലാല്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. താരം ബ്രസീലില്‍ കഴിയുന്നത്രയും മത്സരങ്ങള്‍ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

ജൂണ്‍ അവസാനത്തോടെ കേരളത്തില്‍ തിരിച്ചെത്തുമെന്നും തിരിച്ചെത്തിയാലുടന്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നും ലാല്‍ പറയുന്നു. രഞ്ജന്‍ പ്രമോദാണ് ഈ പുതിയ അന്തിക്കാട് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദൃശ്യത്തിന് ശേഷം ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയായിരിക്കുമിതെന്ന് ലാല്‍ പറയുന്നു.
mohanlal brazil fifa worldcup fifa football super star മോഹന്‍ലാല്‍ ബ്രസീല്‍ ഫിഫ ലോകകപ്പ് 2014 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സൂപ്പര്‍താരം


Click it and Unblock the Notifications