ആ ലാലേട്ടനല്ല ഇത്!! ചൈനയിൽ എത്തിയപ്പോൾ ആകെ മാറി, ഇട്ടിമാണിയാകാൻ താരം ചൈനയിൽ

പ്രേക്ഷകർക്ക് സിനിമയിലൂടെ വ്യത്യസ്ത ദൃശ്യാനുഭവമാണ് നടൻ മോഹൻലാൽ സമ്മാനിക്കുന്നത്. തുടക്കം മുതൽ ഏറ്റവും ഒടുവിവായി തിയേറ്ററിൽ എത്തിയ ലാലേട്ടൻ ചിത്രങ്ങളിൽ നിന്ന് ഇത് വ്യക്തവുമാണ്.2019 മലയാള സിനിമയെ സംബന്ധിച്ച് ഒരു മികച്ച വർഷമാണ്. ഒരുപിടി മികച്ച ചിത്രങ്ങളാണ് ഇക്കുറി തിയേറ്ററുകളിൽ എത്തിയത്. മലയാള സിനിമയ്ക്ക് മാത്രമല്ല ലാലേട്ടനും ഒരു മികച്ച വർഷം തന്നെയായിരുന്നു ഇത്. ഈ വർഷം പുറത്തിറങ്ങിയ ലാലേട്ടൻ ചിത്രം ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

mohanlal

ലൂസിഫറിന്റെ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ചൈനയിൽ എത്തിയിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഓണത്തിനാകും ചിത്രം തിയേറ്ററുകളിൽ എത്തുക.

32 വർഷത്തിനു ഇട്ടിമാണിയിലൂടെ ലാലേട്ടൻ വീണ്ടും തൃശൂർ ഭാഷ സംസാരിക്കും എന്നുള്ള പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. . കോമഡി എന്റര്‍ടൈന്‍മെന്റായണ് ചിത്രം ഒരുങ്ങുന്നത്. കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ പ്രേക്ഷക നേടിയിരുന്നു. നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സിഗപ്പൂർ, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X