മോഹന്‍ലാല്‍ ജമ്മുവില്‍
സിനിമാ ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവച്ച് മോഹന്‍ലാല്‍ ജമ്മുവില്‍. പുതിയ ചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റിവച്ച് മോഹന്‍ലാല്‍ വിദേശ പര്യടനത്തിനൊരുങ്ങുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ലാലിന്റെ ജമ്മു സന്ദര്‍ശനം.
ലഫ്റ്റനന്റ് കേണല്‍ കൂടെയായ മോഹന്‍ലാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ജമ്മുവിലെത്തിയത്. കമാന്റിങ് ഓഫീസര്‍ കേണല്‍ ഹര്‍മഞ്ജിത് സിങിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രഞ്ജിത്തിന്റെ ലോഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ വിദേശ പര്യടനത്തിനും ചികിത്സയ്ക്കുമൊക്കെയായി, ഭാര്യയ്ക്കും മകനുമൊപ്പം ജപ്പാനിലേക്ക് പോകുന്നു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍.
എന്തായാലും യാത്ര കഴിഞ്ഞു തിരിച്ചെത്തിയാല്‍ ലാല്‍ ആദ്യം അഭിനയിക്കുന്നത് എം പത്മകുമാറിന്റെ കനല്‍ എന്ന ചിത്രത്തിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കഴിഞ്ഞാല്‍ വൈശാഖിന്റെ പുലി മുരുകന്‍ ചെയ്യും. ജോഷിയുടെ ലൈല ഓ ലൈലയാണ് അടുത്ത റിലീസ്. അമല പോള്‍ നായികയായ ചിത്രം ഈ മാസം 14 ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











