twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ ബ്ലേഡ് കമ്പനി

    By Staff
    |

    ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാടമ്പിയില്‍ പണമിടപാടുകാരനായ പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണപിള്ള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ബി.ഉണ്ണിക്കൃഷ്ണന്‍ രൂപപ്പെടുത്തിയിരിക്കുന്ന കഥാപാത്രമാണ് ഗോപാലകൃഷ്ണപിള്ള.

    സ്വകാര്യ പണമിടപാടുകാരനാണെങ്കിലും വായ്പ വാങ്ങുന്നവരില്‍ നിന്നും ബാങ്ക് പലിശ മാത്രമേ അയാളീടാക്കുന്നുള്ളൂ. തന്റെ ഇടപാടുകാരില്‍ നിന്നും യാതൊരു വിധ ഈടുകളും വാങ്ങുന്ന പതിവ് അയാള്‍ക്കില്ല. ഏത് ആവശ്യക്കാരനും അയാളില്‍ നിന്നും പണം കിട്ടും. അത് പലിശ സഹിതം തിരികെ വാങ്ങാനും അയാള്‍ക്കറിയാം.

    ഗോപാലപിള്ളയുടെ അനുജനാണ് രാമകൃഷ്ണപിള്ള. ഇളയവനോടാണ് അമ്മയ്ക്ക് പ്രിയം. ഗോപാലകൃഷ്ണപിള്ളയുമായി അമ്മ എപ്പോഴും വഴക്കാണ്. എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ രാമകൃഷ്ണന്‍ സിനിമയില്‍ കമ്പം കയറി അഭിനയിക്കാന്‍ പോയി. ഒടുവില്‍ സിനിമയുമില്ല, പഠിത്തവുമില്ലെന്ന നിലയിലായി. അനുജനെ എങ്ങനെയെങ്കിലും കരകയറ്റുകയെന്നതാണ് ഗോപാലപിള്ളയുടെ ആഗ്രഹം.

    ഗോപാലപിള്ളയുടെ ഗ്രാമത്തില്‍ ഒരു ബാങ്ക് പോലുമില്ല. ബാങ്ക് പലിശക്കു വായ്പ നല്‍കുന്ന ഗോപാലപിള്ളയെ ജനങ്ങള്‍ അത്ര കണ്ട് വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു ബാങ്കിന് അവിടെ സാധ്യതയുണ്ടായിരുന്നില്ല. പക്ഷേ സ്ഥിതിഗതികള്‍ മാറിയത് വളരെ പെട്ടെന്നാണ്. അവിടെ ഒരു ബാങ്ക് തുടങ്ങാനുള്ള ആലോചനയുമായി ഒരു പെണ്‍കുട്ടിയെത്തുന്നു. ഒപ്പം ബ്ലേഡ് മാഫിയാ സംഘവും എത്തുന്നതോടെ ഗോപാലപിള്ളക്ക് ചില എതിരാളികളായി.

    ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത് കാവ്യാ മാധവനാണ്. ലാലിന്റെ അമ്മയായി രാധികയും അനുജനായി ജയസൂര്യയും വേഷമിടുന്നു. ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാലിന്റെ ലീഗല്‍ അഡ്വൈസറുടെ വേഷത്തിലാണ് ശ്രീനിവാസനെത്തുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X