മോഹന്‍ലാല്‍ അതിഥിവേഷത്തില്‍
അതിഥിതാരമായെത്തി നായകനേക്കാള്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ പല ചിത്രങ്ങളിലും മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. പെരുവണ്ണാപുരത്ത വിശേഷങ്ങള്‍, സമ്മര്‍ ഇന്‍ ബത് ലഹേം, ഉന്നതങ്ങളില്‍ , വാണ്ടഡ് തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായെത്തി മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്.
പെരുവണ്ണാപുരത്തെ വിശേഷങ്ങളിലും സമ്മര്‍ ഇന്‍ ബത് ലഹേമിലും വാണ്ടഡിലും ക്ലൈമാക്സില്‍ അതിപ്രധാനമായ വേഷങ്ങളാണ് മോഹന്‍ലാല്‍ ചെയ്തത്. ആ ചിത്രങ്ങളുടെ വിജയത്തിലും മോഹന്‍ലാലിന് സാന്നിധ്യം നിര്‍ണായകമായി.
മോഹന്‍ലാല്‍ അതിഥിതാരമായെത്തുന്ന പുതിയ മിഴികള്‍ സാക്ഷി. സുകുമാരിയുടെ മകനായാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തിനായി അഞ്ച് ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.
നീണ്ട ഇടവേളക്കു ശേഷം ഒ.എന്‍.വി കുറുപ്പ് രചിക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അലക്സ് പോളാണ്. സൈബര്‍ വിഷന്റെ ബാനറില്‍ രാമുവാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications