ലാലും മമ്മൂട്ടിയുടെ വഴിയേ?
മുന്‍കൂട്ടി തീരുമാനിച്ച പ്രൊജക്ടുകള്‍ മാറ്റിമറിച്ച് പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറാവാറുണ്ട്. കഥ ഇഷ്ടപ്പെട്ടാല്‍ പുതിയ പ്രൊജക്ടുകള്‍ ഉടന്‍ ചെയ്യാനും നേരത്തെ തീരുമാനിച്ച സിനിമകള്‍ മാറ്റിവയ്ക്കാനും മമ്മൂട്ടി ഒരുക്കമാണ്.
കയ്യൊപ്പ് എന്ന ചിത്രത്തിന് സംവിധായകനായ രഞ്ജിത്തില്‍ നിന്നും കഥ കേട്ടയുടനെ തന്റെ ചില യാത്രാപരിപാടികള്‍ റദ്ദാക്കി മമ്മൂട്ടി ഡേറ്റ് നല്‍കുകയായിരുന്നു. ബ്ലെസ്സിയുടെ പളുങ്കും കഥ കേട്ട് ഉടന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയ ചിത്രമാണ്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായ കഥ പറയുമ്പോള്‍ മമ്മൂട്ടി ചെയ്തത് നേരത്തെ അനൗണ്‍സ് ചെയ്തിരുന്ന എം.പത്മകുമാറിന്റെ ചിത്രം മാറ്റിവച്ചാണ്. തന്റെ ഡേറ്റിനായി ചില സംവിധായകര്‍ മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് തനിക്കേറെയിഷ്ടപ്പെട്ട കഥകള്‍ വരുമ്പോള്‍ മമ്മൂട്ടി ഉടന്‍ ഡേറ്റ് നല്‍കുന്നത്.
ഇപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുടെ വഴിയാണോ? മുന്‍കൂട്ടി തീരുമാനിച്ച പ്രൊജക്ടുകള്‍ മാറ്റിമറിച്ച് പുതിയ സിനിമകള്‍ ചെയ്യുന്ന രീതി മോഹന്‍ലാലും തുടങ്ങിയിരിക്കുന്നു.
തുടര്‍ച്ചയായ പരാജയങ്ങളില്‍ മനം മടുത്ത് മോഹന്‍ലാല്‍ കഥയിലും തിരക്കഥയിലുമൊക്കെ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാസങ്ങള്‍ക്കു മുമ്പേ അനൗണ്‍സ് ചെയ്ത കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ മോഹന്‍ലാല്‍ ഉപേക്ഷിച്ചത് തിരക്കഥ വായിച്ച് മനംമടുത്താണ്. താന്‍ എത്രയോ തവണ ചെയ്ത രീതിയിലുള്ള കഥാപാത്രത്തെ പുതിയ ചിത്രത്തിന്റെയും തിരക്കഥയില്‍ കണ്ടപ്പോള്‍ ഈ സിനിമ ചെയ്യാന്‍ പറ്റില്ലെന്നു തന്നെ മോഹന്‍ലാല്‍ പറഞ്ഞു. നാല് കോടി ചെലവ് വരുന്ന സിനിമ നിര്‍മാതാവിന് നഷ്ടം വരുത്തിവയ്ക്കാനുള്ള സാധ്യതയും ലാല്‍ മുന്നില്‍ കണ്ടു.
അടുത്ത പേജ്-


Click it and Unblock the Notifications











