ഹിറ്റുകള്‍ ക്രെഡിറ്റിലില്ലാത്ത സംവിധായകന്‍
ഈ വര്‍ഷത്തെ ലാലിന്റെ പ്രൊജക്ടുകളുടെ ലിസ്റ്റില്‍ നേരത്തെ ഇല്ലാതിരുന്ന ചിത്രത്തിന് അദ്ദേഹം ഡേറ്റ് നല്‍കുകയും ചെയ്തു. അശോക് ആര്‍.നാഥ് സംവിധാനം ചെയ്യുന്ന മിഴികള്‍ സാക്ഷിയില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അശോക് ആര്‍. നാഥ് നേരത്തെ സംവിധാനം ചെയ്ത സഫലം, ഡിസംബര്‍ എന്നീ രണ്ട് ചിത്രങ്ങളും ഹിറ്റല്ല. സംവിധായകരുടെ മുന്‍നിരയില്‍ ഈ സംവിധായകന് സ്ഥാനവുമില്ല. എന്നിട്ടും അശോകിന്റെ ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ ലാല്‍ തയ്യാറായി. കൊല്ലം, മുഖത്തല എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
ലാലിനൊപ്പം മനോജ് കെ.ജയന്‍, ജഗതി, വിജയരാഘവന്‍, വിനീത്, കൊച്ചുപ്രേമന്‍, ടി.ജി.രവി, മാള അരവിന്ദന്‍,അനു ആനന്ദ്, ദിനേശ് പണിക്കര്‍, കൈലാസ് നാഥ്, കൃഷ്‌ണ, ചാലി പാല, ഇന്ദു മോഹന്‍, രേണുക, പത്‌മശ്രീ സുകുമാരി തുടങ്ങിയവരും വേഷമിടുന്നു. അഭിനയിക്കുന്നു.
തിരക്കഥയും സംഭഷാണവും അനില്‍ മുഖത്തല എഴുതുന്നു. ഒ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് വി. ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്നു. യേശുദാസ്, എസ്.ജാനകി, കെ.എസ്.ചിത്ര എന്നിവരാണ് പിന്നണിഗായകര്‍.
ഛായാഗ്രഹണം രാമചന്ദ്രബാബു. കാവാലം നാരായണപണിക്കരാണ് പശ്ചാത്തലസംഗീതം നല്‍കുന്നത്. സൈബര്‍വിഷന്റെ ബാനറില്‍ വി.ആര്‍.ദാസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
മുന്‍ പേജ്-


Click it and Unblock the Notifications