മെമ്മറി കാര്‍ഡില്‍ വിരമിച്ച സൈനികനായി മോഹന്‍ലാല്‍
2014ല്‍ റിലീസ് ചെയ്യത്തക്കവിധത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എല്ലാം വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ്. എല്ലാത്തിലും വ്യത്യസ്തതകള്‍ ഏറെയുള്ള കഥാപാത്രങ്ങളെയാണ് ലാല്‍ അവതരിപ്പിക്കുന്നതും. ഇക്കൂട്ടത്തില്‍ ഒന്നാണ് സൈന്യത്തില്‍ നിന്നും വിരമിച്ച രമേശ് നാരായണന്‍ എന്നകഥാപാത്രം. പി അനില്‍ ഒരുക്കുന്ന മെമ്മറി കാര്‍ഡ് എന്ന ത്രില്ലറിലാണ് മോഹന്‍ലാല്‍ വിരമിച്ച സൈനികോദ്യോഗസ്ഥനായി എത്തുന്നത്.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ സുനിലാണ്. മോഹന്‍ലാലിന്റെ കഥാപാത്രം വിരമിച്ച സൈനികോദ്യോഗസ്ഥനാണെങ്കിലും മിലിട്ടറിയോ സൈനികരുടെ കാര്യങ്ങളോ ആയി ചിത്രത്തിന് ബന്ധമൊന്നുമില്ല. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നൊരു കഥയാണ് മെമ്മറി കാര്‍ഡിലേത്.

രമേഷ് നാരായണന് ഹൈദരാബാദില്‍ ഒരു സെക്യൂരിറ്റി സിസ്റ്റംസ് കമ്പനിയുണ്ട്. ഈ സ്ഥാപനത്തിനെതിരെ ചില ആരോപണങ്ങള്‍ ഉയരുന്നതും അതൊന്നും സത്യമല്ലെന്ന് തെളിയിക്കാനായി ലാല്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഹൈപ്രൊഫൈല്‍ അന്വേഷണ കഥയാണ് ചിത്രത്തിന്റേതെന്ന് അനില്‍ പറയുന്നു.
മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ച് ഹിറ്റായ ദൗത്യം, അടിവേരുകള്‍, സൂര്യഗായത്രി തുടങ്ങിയചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പി അനില്‍. അനിലിന്റെ ഈ മോഹന്‍ലാല്‍ ചിത്രവും ആരാധകര്‍ക്കുള്ള മികച്ചൊരു സമ്മാനമാകുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











