»   » ദിലീപിന്റെ ആശങ്ക അകറ്റിയ അരുണ്‍ ഗോപി ഇനി മോഹന്‍ലാലിനൊപ്പം??? ഏട്ടന്‍ സമ്മതിക്കുമോ?

ദിലീപിന്റെ ആശങ്ക അകറ്റിയ അരുണ്‍ ഗോപി ഇനി മോഹന്‍ലാലിനൊപ്പം??? ഏട്ടന്‍ സമ്മതിക്കുമോ?

Posted By: Nihara
Subscribe to Filmibeat Malayalam
Ramaleela in Theatres | Filmibeat Malayalam

രാമലീലയിലൂടെയാണ് അരുണ്‍ ഗോപിയെന്ന നവാഗത സംവിധായകന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന് രാമലീലയുടെ റിലീസും നീളുകയായിരുന്നു.

'സുജാത' തിയേറ്റര്‍ വിടുന്നു? മഞ്ജു വാര്യര്‍ ചോദിച്ച് വാങ്ങിയ തോല്‍വി.. ദിലീപിന്റെ മധുരപ്രതികാരം?

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

മോഹന്‍ലാലിനെ വെട്ടിച്ച് തുടങ്ങി.. അടുത്ത ലക്ഷ്യം വാപ്പച്ചി.. റെക്കോര്‍ഡ് ലക്ഷ്യമാക്കി ദുല്‍ഖര്‍!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ടും കല്‍പ്പിച്ച് ചിത്രം റിലീസ് ചെയ്ത് അഞ്ചു നാള്‍ പിന്നിടുന്നതിനിടയില്‍ ദിലീപിന് ജാമ്യം ലഭിച്ചു. ഇതോടെ ആരാധകര്‍ ഏറെ സന്തോഷത്തിലായി. അഞ്ചു വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് അരുണ്‍ ഗോപി ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആദ്യ ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തിലേക്കുള്ള പണിപ്പുരയിലാണ് സംവിധായകനെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രാമലീലയ്ക്ക് ശേഷം അടുത്ത ചിത്രം

രാമലീലയ്ക്ക് ശേഷമുള്ള അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍ അരുണ്‍ ഗോപി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ടോമിച്ചന്‍ മുളകുപാടം തന്നെയാണ് അടുത്ത ചിത്രവും നിര്‍മ്മിക്കുന്നത്.

നായകനായി സൂപ്പര്‍ താരം

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനാകുന്നതെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ട്. എന്നാല്‍ ചിത്രത്തിലെ നായകനാരാണെന്നതിനെക്കുറിച്ച് സ്ഥിരീകരണമില്ല. ടോമിച്ചന്‍ മുളകുപാടം താരവുമായി കൂടിക്കഴാച നടത്തിയെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപിന്റെ ആശങ്ക

സച്ചിയുടെ തിരക്കഥയായിരുന്നു ദിലീപിനെ രാമലീലയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഈ ചിത്രം നവാഗത സംവിധായകന്‍ ചെയാതാല്‍ നന്നാകുമോയെന്ന ആശങ്കയും താരം തിരക്കഥാകൃത്തുമായി പങ്കുവെച്ചിരുന്നു. തിരക്കഥയില്‍ ആവശ്യമായ മാറ്റം വരുത്തിയാണ് താരം സിനിമയുമായി മുന്നോട്ട് നീങ്ങിയത്.

മോഹന്‍ലാലിനെ സമീപിച്ചു

രാമലീലയ്ക്ക് ശേഷമുള്ള ചിത്രത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സംവിധായകനും നിര്‍മ്മാതാവും മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

മോഹന്‍ലാല്‍ തിരക്കിലാണ്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒടിയന് ശേഷം അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. രണ്ടാമൂഴം, പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ ലിസ്റ്റിലുണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ടോമിച്ചനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തൊട്ടതെല്ലാം പൊന്നാക്കി ടോമിച്ചന്‍ മുളകുപാടം

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകന്‍. നൂറു കോടിയെന്നത് മലയാള സിനിമയ്ക്ക് അത്ര പരിചയമായിരുന്നില്ല. എന്നാല്‍ പുലിമുരുകനിലൂടെ ആ നേട്ടം സ്വന്തമാക്കി. അടുത്ത ചിത്രമായ രാമലീലയും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

English summary
The latest buzz is that Mohanlal is likely to team up with director Arun Gopy of Ramaleela fame. Recently, the director and producer Tomichan Mulakupadam had met Mohanlal, photos of which are doing the rounds in social medias. There is still no official word about this film but it will be really interesting if such a project materializes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam