ലാല്‍ എരിയുന്ന മുളകുകള്‍ക്കൊപ്പം
എ.കെ സാജന്‍ തിരക്കഥയൊരുക്കിയ വ്യത്യസ്‌തമായ കുറ്റാന്വേഷണ ചിത്രമായിരുന്നു ചിന്താമണിക്കൊലക്കേസ്.
ഒരു ക്യാമ്പസിലെ കുപ്രസിദ്ധരായ പെണ്‍പടയെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രം അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമ കൂടിയായിരുന്നു.
ശക്തമായ തിരക്കഥയോടൊപ്പം ഷാജി കൈലാസിന്റെ സംവിധാന മികവും ഡോണ്‍മാക്‌സിന്റെ ചടുലമായ എഡിറ്റിംഗും കൂടിയായപ്പോള്‍ തിയറ്ററുകളില്‍ ഒരു വിജയ ചിത്രം പിറവി കൊണ്ടു.
'റെഡ് ചില്ലീസ്' എന്ന പുതിയ ചിത്രത്തിലൂടെ തന്റെ വിജയ ഫോര്‍മുല ഒരിയ്‌ക്കല്‍ കുടി പുറത്തെടുക്കുകയാണ് എ.കെ സാജന്‍.
പേര് സൂചിപ്പിയ്‌ക്കും പോലെ എരിവുള്ള മുളകു പോലെയുള്ള പെമ്പിള്ളാരുടെ കഥയാണ് സാജന്‍ പുതിയ ചിത്രത്തിലൂടെ പറയുന്നത്. എഫ്‌എം ജോക്കികളായ ഒമ്പത് പെണ്‍കുട്ടികളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നത് മോഹന്‍ലാലാണ്.
ലാലിന്റെ ഒമര്‍ എന്ന കഥാപാത്രം റെഡ് ചില്ലീസിന്റെ ഇന്റര്‍നെറ്റ് സുഹൃത്തായാണ് പ്രത്യക്ഷപ്പെടുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന റെഡ് ചില്ലീസ് രജപുത്ര മൂവീസിന്റെ ബാനറില്‍ എം. രഞ്‌ജിത്താണ് നിര്‍മ്മിയ്‌ക്കുന്നത്.
ഒരു കൊലപാതകവും അതിന്റെ ദുരൂഹതകളും പ്രമേയമാക്കുന്ന സിനിമ ലാലിന്റെ ഈ വര്‍ഷത്തെ ക്രിസ്‌തുമസ് ചിത്രമായിരിക്കും. രണ്ട് മാസത്തിനുള്ളില്‍ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ താര നിര്‍ണയം പൂര്‍ത്തിയായി വരുന്നതെയുളളൂ.


Click it and Unblock the Notifications