മോഹൻലാൽ ഇടപെട്ടു! ഷെയിൻ നിഗം പ്രശ്നത്തിന് പരിഹാരം, തുടക്കം ഉല്ലാസം
മോളിവുഡിൽ വൻ ചർച്ച വിഷയമായ സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുണ്ടായ പ്രശ്നം. സിനിമയ്ക്ക് അ കത്തും പുറത്തും സംഭവം വലിയ ചർച്ചയായിരുന്നു. താരത്തിനെതിരെ വിലക്കുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയും ഫെഫ്ക്കയും പ്രശ്ന പരിഹാരത്തിന് മുൻ കൈ എടുത്തിരുന്നു.

ഏറെ ചർച്ചയ്ക്ക് ശേഷം പ്രശ്നം ഒത്ത്തീർപ്പിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഷെയിൻ നിഗം ചിത്രമായ ഉല്ലാസത്തിൻറെ ഡബ്ബിങ് ഇന്ന് ആരംഭിക്കും. സിനിമ നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്ക്കയും ചേർന്ന് നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനമായത് . കൂടാതെ മുടങ്ങി കിടക്കുന്ന മറ്റ് ചിത്രങ്ങളും ഉടൻ തന്നെ പൂർത്തികരിക്കുമെന്നുളള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
അതേസമയം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കുമെന്നും മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയിൽ ഖുർബാനി ലഎന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയാക്കുമെന്നും ഷെയിൻ അറിയിച്ചിരുന്ന. ചിത്രീകരണം പൂർത്തിയാക്കുമെന്ന് താരം നേരത്തെ തന്നെ രേഖാമൂലം എഴുതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന് അമ്മ യോഗത്തിനു ശേഷമാണ് കാര്യങ്ങളിൽ വ്യക്തതയുണ്ടായിരിക്കുന്നത്. പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന്


Click it and Unblock the Notifications