എന്റെ ശീലങ്ങള്‍ നിങ്ങള്‍ക്ക് ദുശ്ശീലമാകാം
അഭിമുഖങ്ങളില്‍ പലപ്പോഴും ഒരു താത്വികന്റെ പരിവേഷം എടുത്തണിയുന്ന മോഹന്‍ലാലിനെയാണ് സാധാരണ കാണാറ്. അഭിമുഖകാരന്‍മാരുടെ പല ചോദ്യങ്ങള്‍ക്കും ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല, അങ്ങനെ ഓരോന്ന് സംഭവിക്കുന്നു എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഈയിടെ ഒരു ടിവി ചാനലില്‍ വന്ന അഭിമുഖത്തില്‍ അങ്ങനെ ഒഴുക്കന്‍ മട്ടില്‍ ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ പതിവുശൈലിയൊക്കെ കൈവിട്ടു. തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പ്രഖ്യാപിക്കാന്‍ പോലും ലാലിന് മടിയുണ്ടായില്ല.
മൂവായിരം സ്ത്രീകളുമായി ബന്ധപ്പെട്ടതിന്റെ ഒരാഘോഷം അടുത്തിടെ താങ്കള്‍ നടത്തിയതായി ഈയിടെ ഒരു ഗോസിപ്പ് കേട്ടല്ലോ എന്ന അഭിമുഖകാരന്റെ ചോദ്യം വന്നപ്പോള്‍ ഏത് താരവും ഒന്നു വിരളുമെന്നുറപ്പ്. പക്ഷേ മോഹന്‍ലാലിന്റെ ഉത്തരം കേട്ട് വിരണ്ടത് അഭിമുഖകാരനാണ്. മൂവായിരത്തിലധികം വരുമല്ലോ എന്നായിരുന്നു ലാലിന്റെ മറുപടി.
മദ്യപാനം, പുകവലി, പരസ്ത്രീ ബന്ധം തുടങ്ങിയ ദുശ്ശീലങ്ങളുണ്ടെന്ന് കേള്‍ക്കുന്നല്ലോയെന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ- എല്ലാ കുറശ്ശെയുണ്ട്. പിന്നെ ഇതെല്ലാം എന്റെ ശീലമാണ്. ഒരു പക്ഷേ നിങ്ങള്‍ക്കത് ദുശ്ശീലമാകാം.
അടുത്ത പേജ്-


Click it and Unblock the Notifications